ഐ.സി.എ.ഒ.പ്രസിഡന്റ് പദവി: ഇഫ്‌കോപ്രസിഡന്റ് തോറ്റു
അന്താരാഷ്ട്ര സഹകരണ സഖ്യത്തിന്റെ ( ഐ.സി.എ ) കാര്‍ഷിക സംഘടനയായ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അഗ്രിക്കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ ( ഐ.സി.എ.ഒ ) പ്രസിഡന്റ് സ്ഥാനത്തേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ഇഫ്‌കോ ( ഇന്ത്യന്‍ ഫാര്‍മേഴ്‌സ് ഫെര്‍ട്ടിലൈസര്‍ കോ-ഓപ്പറേറ്റീവ് ) ചെയര്‍മാന്‍ ദിലീപ് സംഘാനി തോറ്റു. തെക്കന്‍ കൊറിയന്‍ പ്രതിനിധിയാണു ജയിച്ചത്. തെക്കന്‍ കൊറിയന്‍ പ്രതിനിധിക്കു 20 വോട്ട് കിട്ടിയപ്പോള്‍ സംഘാനിക്കു 13 വോട്ടേ കിട്ടിയുള്ളു.
കാര്‍ഷിക സഹകരണ പ്രസ്ഥാനത്തിന്റെ വികസനത്തിനുവേണ്ടി നിലകൊള്ളുന്ന സംഘടനയാണ് ഐ.സി.എ.ഒ. ലോകമെങ്ങുമുള്ള 41 വന്‍കിട കാര്‍ഷിക സഹകരണ സംഘങ്ങളാണ് ഇതിലെ അംഗങ്ങള്‍. ഇന്ത്യയിലെ മൂന്നു സംഘടനകള്‍ക്കേ ഇതില്‍ അംഗത്വമുള്ളു. IFFCO, NAFED, NAFSCOB എന്നിവയാണിവ. അതിനാല്‍ മൂന്നു വോട്ടേ ഇന്ത്യയ്ക്കുള്ളു. അതേസമയം, കൊറിയക്കു രണ്ടു വോട്ടേയുള്ളു. ഏഷ്യാ പെസഫിക്കില്‍ നിന്നാണു കൂടുതല്‍ വോട്ട് – 18. യൂറോപ്പിനു പത്തു വോട്ടുണ്ട്. അമേരിക്കയ്ക്കു ആറും ആഫ്രിക്കയ്ക്കു ഏഴും വോട്ടാണുള്ളത്.
അതേസമയം, ഐ.സി.എ. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ജൂണ്‍ ഇരുപതിനാണ്. നിലവിലെ പ്രസിഡന്റ് ഏരിയല്‍ ഗ്വാര്‍ക്കോ ( അര്‍ജന്റീന ), മെലിന മോറിസന്‍ ( ആസ്‌ട്രേല്യ ), ഴാങ് ലൂയി ബന്‍സെല്‍ ( ഫ്രാന്‍സ് ) എന്നിവരാണു മത്സരരംഗത്തുള്ളത്.
[mbzshare]