ഏറാമല ബാങ്കിന് രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍

Deepthi Vipin lal

എഫ്‌സിബിഎ പ്രഖ്യാപിച്ച ബാങ്കിങ്ങ് ഫ്രോണ്ടിയേഴ്സിന്റെ രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ ഏറാമല സര്‍വ്വീസ് സഹകരണ ബാങ്കിന്. സഹകരണ മേഖലയ്ക്ക് ബാങ്ക് നല്‍കുന്ന മികച്ച പ്രവര്‍ത്തനങ്ങളെ പരിഗണിച്ചാണ് പുരസ്‌കാരങ്ങള്‍ ലഭിച്ചത്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരങ്ങളും ബാങ്കിങ്ങ് ഫ്രോണ്ടിയേഴ്സ് സഹകരണ ബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങളും 2013 മുതല്‍ ഏറാമല ബാങ്കിന് തുടര്‍ച്ചയായി ലഭിച്ചിട്ടുണ്ട്.

2020 – 21 വര്‍ഷത്തെ പ്രവര്‍ത്തന മികവിന് ബെസ്റ്റ് എന്‍.പി.എ മാനേജ്മെന്റ്, ബെസ്റ്റ് എച്ഛ്. ആര്‍ ഇന്നോവേഷന്‍ എന്നീ വിഭാഗങ്ങളിലായി രണ്ട് ദേശീയ പുരസ്‌കാരങ്ങളാണ് ഏറാമല ബാങ്ക് കരസ്ഥമാക്കിയത്. അവാര്‍ഡ് വിതരണ ചടങ്ങ് അടുത്തമാസം ഗോവയില്‍ വെച്ച് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Latest News