ഏറാമല ബാങ്കിന്റെ സേവനങ്ങള്‍ വീടുകളിലേക്ക്
കോഴിക്കോട് ഏറാമല സര്‍വീസ് സഹകരണ ബാങ്കിന്റെ സേവനങ്ങള്‍ വീടുകളില്‍ എത്തിക്കുന്ന പദ്ധതി തുടങ്ങുന്നു. 70 വയസ്സ് കഴിഞ്ഞ നിക്ഷേപകര്‍ക്കും ഇടപാടുകാര്‍ക്കും എല്ലാ സേവനങ്ങളും വീടുകളില്‍ എത്തിച്ചു കൊടുക്കാനുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്.
ഏറാമല ബാങ്കിന്റെ പയ്യത്തൂര്‍ ശാഖ ഉദ്ഘാടനം ചെയ്യവെ ബാങ്ക് ചെയര്‍മാന്‍ മനയത്ത് ചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. പി.കെ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ സന്തോഷ് കുമാര്‍ സേഫ് ഡെപ്പോസിറ്റ് ലോക്കര്‍ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെമ്പര്‍ ടി.കെ. പ്രമോദ് , സഹകരണ വകുപ്പ് യൂനിറ്റ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് പി.കെ., കുന്നുമ്മക്കര സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ കൃഷ്ണന്‍, കെ.എം ദാമോദരന്‍, കെ.കെ കുഞ്ഞമ്മദ്, പി രാമകൃഷ്ണന്‍ മാസ്റ്റര്‍, വിശ്വന്‍ വി.കെ, സജീവന്‍ ടി.കെ, കെ.കെ റഹീം, രവീന്ദ്രന്‍ പട്ടറത്ത് എന്നിവര്‍ ആശംസ നേര്‍ന്നു. ബാങ്ക് ജനറല്‍ മാനേജര്‍ ടി.കെ വിനോദന്‍ സ്വാഗതവും എം.കെ. ജിദേഷ് കുമാര്‍ നന്ദിയും പറഞ്ഞു.