എല്ലാ സംഘങ്ങളും 31 നകം ജെമ്മിൽ രജിസ്റ്റർ ചെയ്യണം

moonamvazhi

ജെ ( GeM – ഗവ. ഈ മാർക്കറ്റ് പ്ലേസ്) പോർട്ടലിൽ ഒക്ടോബർ 31 നകം എല്ലാ സഹകരണ സംഘങ്ങളും രജിസ്റ്റർ ചെയ്യണമെന്ന് സഹകരണ സംഘം രജിസ്ട്രാർ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാറിന്റെ നിർദ്ദേശപ്രകാരമാണ് ഈ നടപടിയെന്ന് ജില്ലാ ജോയിന്റ് രജിസ്റ്റർ (ജനറൽ) മാർക്കയച്ച സർക്കുലറിൽ സംഘം രജിസ്ട്രാർ അറിയിച്ചു.

സഹകരണ സംഘങ്ങളെ ജെം പൊട്ടലിന്റെ പരിധിയിൽ ഉൾപ്പെടുത്തുന്നതിന്റെ മുന്നോടിയായി ജില്ലകളിലെ 100 കോടി രൂപ വിറ്റുവരവുള്ള എല്ലാ സംഘങ്ങളും ജെമ്മിൽ റജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്രം അറിയിച്ചു.

പൊതു സംഭരണ ​​രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിച്ച ജെം കേന്ദ്ര സർക്കാർ ഈയിടെ സഹകരണ മേഖലയിലേക്കും വ്യാപിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News