എന്‍.സി.ഡി.സി. വായ്പയുടെ പലിശനിരക്ക് പുതുക്കി
എന്‍.സി.ഡി.സി. വായ്പയുടെ പലിശനിരക്കുകള്‍ പുതുക്കി. ഇക്കഴിഞ്ഞ മെയ് 26 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു.
സംസ്ഥാന സര്‍ക്കാരുകള്‍ വഴി ദുര്‍ബലവിഭാഗങ്ങളുടെ പദ്ധതികള്‍ക്കു നല്‍കുന്ന ടേം ലോണിനു 10.10 ശതമാനമാണു പലിശനിരക്ക്. മറ്റു പദ്ധതികള്‍ക്കു 10.30 ശതമാനമാണു പലിശ. ദുര്‍ബല വിഭാഗങ്ങളുടെ പദ്ധതികള്‍ക്കു നേരിട്ടുള്ള ഫണ്ടിങ്ങാണെങ്കില്‍ ഒരു കോടി വരെയുള്ള പ്രോജക്ടുകള്‍ക്കു പലിശ ഇനി 10.40 ശതമാനമായിരിക്കും. ഒരു കോടിയിലധികമുള്ള പ്രോജക്ടുകള്‍ക്കുള്ള പലിശനിരക്ക് 10.52 ശതമാനമാണ്. മറ്റു പദ്ധതികള്‍ക്കാവട്ടെ പലിശനിരക്ക് 10.57 ശതമാനമായിരിക്കും.
സംസ്ഥാന സര്‍ക്കാരുകള്‍ വഴിയും നേരിട്ടുള്ള ഫണ്ടിങ് വഴിയുമുള്ള പ്രവര്‍ത്തന മൂലധന വായ്പകള്‍ക്കും മെയ് 26 മുതല്‍ പലിശനിരക്കില്‍ മാറ്റമുണ്ട്. അതിന്റെ വിശദാംശങ്ങള്‍ ഇതോടൊപ്പമുള്ള എന്‍.സി.ഡി.സി.യുടെ സര്‍ക്കുലറില്‍ കൊടുത്തിരിക്കുന്നു:
[mbzshare]