എച്ച്.ഡി.സി ആൻഡ് ബി.എം കോഴ്‌സ് പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കിക്മയിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ ഒഴിവ്.

adminmoonam

എച്ച്.ഡി.സി ആൻഡ് ബി.എം കോഴ്‌സ് പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു.സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന എച്ച്.ഡി.സി ആൻഡ് ബി.എം കോഴ്‌സിന്റെ 2020-21 വർഷത്തെ പ്രവേശനത്തിനുള്ള പ്രാഥമിക ലിസ്റ്റ് www.scu.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ആക്ഷേപമുള്ളവർ 28ന് വൈകിട്ട് അഞ്ചിനകം അതത് കോളേജ് പ്രിൻസിപ്പൽമാർക്ക് രേഖാമൂലം പരാതി നൽകണം.

സംസ്ഥാന സഹകരണ യൂണിയൻ കേരളയുടെ നിയന്ത്രണത്തിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) കരാറടിസ്ഥാനത്തിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ താൽകാലിക ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത സർവകലാശാല ബിരുദവും സർക്കാർ കോളേജുകൾ/ മറ്റ് അംഗീകൃത കോളേജുകൾ/ യൂണിവേഴ്‌സിറ്റികൾ/ മറ്റ് അപ്പക്‌സ് സഹകരണ സ്ഥാപനങ്ങൾ എന്നിവയിൽ അഡ്മിനിസ്‌ട്രേറ്റീവ് ഹെഡ്ഡായുള്ള 10 വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഏതെങ്കിലും മാനേജ്‌മെന്റ് വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം അധികയോഗ്യതയായി പരിഗണിക്കും. പ്രായപരിധി 65 വയസ്സ്. തിരുവനന്തപുരം ഊറ്റുകുഴിയിലെ സംസ്ഥാന സഹകരണ യൂണിയൻ ഹെഡ് ഓഫീസിൽ 30ന് രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുമായി വാക്ക് ഇൻ ഇന്റർവ്യൂവിന് എത്തണമെന്ന് അഡീഷണൽ രജിസ്ട്രാർ സെക്രട്ടറി അറിയിച്ചു. ഫോൺ: 04712320420.

Leave a Reply

Your email address will not be published. Required fields are marked *

Latest News