എം.വി.ആർ കാൻസർ സെന്ററിൽ ഇന്റർനാഷണൽ ഡെസ്ക് ആരംഭിച്ചു: ആതുരസേവനം സമൂഹത്തിനോടുള്ള കടമയാണെന്ന് സി.എൻ.വിജയകൃഷ്ണൻ..

adminmoonam

കോഴിക്കോട് എം.വി.ആർ കാൻസർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വിദേശത്തു നിന്നും എത്തുന്ന രോഗികൾക്കുള്ള സേവനങ്ങൾ ഉറപ്പുവരുത്തുന്നതിനായി ഇന്റർനാഷണൽ ഡസ്ക് ആരംഭിച്ചു. കാൻസർ സെന്റർ ചെയർമാൻ സി. എൻ. വിജയകൃഷ്ണനും വൈസ് ചെയർപേഴ്സൺ ഡോക്ടർ ഐഷ ഗുഹരാജുo ചേർന്ന് ഇന്റർനാഷണൽ ഡെസ്ക് ഉദ്ഘാടനം ചെയ്തു.

ആതുരസേവനം സമൂഹത്തോടുള്ള കടമയാണെന്നും അതിൽ നൂറു ശതമാനം നീതി പുലർത്താൻ നമ്മൾക്ക് കഴിയണമെന്നും സി.എൻ. വിജയകൃഷ്ണൻ ഓർമിപ്പിച്ചു. സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ അംഗീകാരം ലഭിച്ചതിനു ശേഷം മുമ്പത്തെക്കാൾ കൂടുതൽ വിദേശരോഗികൾ എം.വി.ആർ കാൻസർ സെന്ററിൽ എത്തുന്നുണ്ട്. രോഗികൾക്ക് കാലതാമസം കൂടാതെ സേവനങ്ങൾ ഉറപ്പുവരുത്താനാണ് ഡെസ്ക് ആരംഭിച്ചിരിക്കുന്നത്. ആധുനിക സേവനങ്ങൾ നൂതനമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറഞ്ഞ ചെലവിൽ ലഭ്യമാക്കാനാണ് കാൻസർ സെന്റർ ശ്രമിക്കുന്നതെന്ന് ചെയർമാൻ പറഞ്ഞു. ക്യാൻസർ സെന്റർലെ പാലിയേറ്റീവ് കെയർ നോട് ചേർന്ന് ആരംഭിച്ചിരിക്കുന്ന ഇന്റർനാഷണൽ ഡെസ്കിന്റെ ഉദ്ഘാടനച്ചടങ്ങിൽ കെയർ ഫൗണ്ടേഷൻ സെക്രട്ടറി കെ.ജയചന്ദ്രൻ, ഡയറക്ടർ എം.ടി. അബ്ദുൽ ഹമീദ്, കാൻസർ സെന്റർ സി.ഇ.ഒ ഡോക്ടർ ലെഫ്റ്റ്നൽ കേണൽ ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News