എം.വി.ആര്‍. കാന്‍സര്‍ സെന്ററിനുഇ.ടി. ഹെല്‍ത്ത് കെയറിന്റെദേശീയ അവാര്‍ഡ്
ദേശീയ തലത്തില്‍ ഓങ്കോളജി വിഭാഗത്തിലെ മികച്ച ഹോസ്പിറ്റലിനുള്ള 2021 ലെ ഇക്കണോമിക് ടൈംസ് ഹെല്‍ത്ത് കെയര്‍ അവാര്‍ഡിനു കോഴിക്കോട്ടെ എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അര്‍ഹമായി.
ഓങ്കോളജി വിഭാഗത്തില്‍ എം.വി.ആര്‍. കാന്‍സര്‍ സെന്ററടക്കം മൂന്നു ഹോസ്പിറ്റലുകളാണ് നോമിനേഷന്‍ പട്ടികയില്‍ വന്നത്. ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റല്‍, ആദിത്യ ബിര്‍ള മെമ്മോറിയല്‍ ഹോസ്പിറ്റല്‍ എന്നിവയാണു മറ്റു രണ്ടെണ്ണം.