എംവിആർ കാൻസർ സെന്ററിൽ  ലോക കുട്ടികളുടെ കാൻസർ ബോധവത്കരണ ദിനം ആചരിച്ചു

moonamvazhi

എംവിആർ കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ലോക കുട്ടികളുടെ കാൻസർ ബോധവത്കരണ ദിനം ആചരിച്ചു. പരിചരണത്തിലുള്ള വിടവ് നികത്തൂ എന്ന ആശയത്തോടെ നടത്തിയ ചടങ്ങ് എംവിആർ കാൻസർ സെന്റർ ചെയർമാൻ സി. എൻ വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കനുയോജ്യമായ രീതിയിൽ നൂതന സംവിധാനങ്ങളോടുകൂടിയ ഒരു കാൻസർ ആശുപത്രി നിർമ്മിക്കുന്നതിനായുള്ള പദ്ധതികൾ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.

പീഡിയാട്രിക് കാൻസർ വിഭാഗം മേധാവി ഡോ. യാമിനി കൃഷ്ണൻ സ്വാഗതം ആശംസിച്ചു. എംവിആർ കാൻസർ സെന്റർ മെഡിക്കൽ ഡയറക്ടർ ഡോ. നാരായണൻ കുട്ടി വാര്യർ അധ്യക്ഷത വഹിച്ചു. എംവിആർ കാൻസർ സെന്റെർ സിഇഒ ഡോ. മുഹമ്മദ് ബഷീർ, ട്രഷറർ ജയേന്ദ്രൻ, ഡയറക്ടർ ബോർഡ്‌ അംഗങ്ങളായ രാജേഷ് കണ്ടിയിൽ, അഷ്‌റഫ്‌ മണകടവ് എന്നിവർ പങ്കെടുത്തു.

ഇതിനോടൊപ്പം എംവിആറിൽ ചികിത്സയിൽ കഴിയുന്ന കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനവും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Latest News