ഊരകം സഹകരണ ബാങ്കിന്റെ മാതൃക കൃഷിത്തോട്ടത്തിന് തുടക്കം
ഊരകം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കീഴില്‍ നടപ്പാക്കുന്ന മാതൃക കൃഷിത്തോട്ടത്തിന് തുടക്കമായി. വിപുലമായ സൗകര്യത്തോടെ ഒരേക്കര്‍ സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുന്നത്. 55 ദിവസത്തിനുള്ളില്‍ വിളവെടുപ്പ് നടത്തുന്ന രീതിയിലാണ് കൃഷി സജീകരിച്ചിട്ടുള്ളത്. പദ്ധതിയുടെ വിത്ത് നടീല്‍ ഉദ്ഘാടനം പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി നിര്‍വ്വഹിച്ചു.
ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് കെ.കെ.മന്‍സൂര്‍ തങ്ങള്‍, ബാങ്ക് പ്രസിഡന്റ് അഡ്വ.എ.പി.നിസാര്‍, തിരൂരങ്ങാടി അസി: രജിസ്ട്രാര്‍ പ്രേമരാജന്‍, പി.പി.ഹസ്സന്‍, പി.ടി.മൊയ്തീന്‍ കുട്ടി മാസ്റ്റര്‍, മെമ്പര്‍മാരായ പി.കെ. അഷ്റഫ്, എ.ടി. ഇബ്രാഹീം കുട്ടി, ബാങ്ക് വൈസ് പ്രസിഡനന്റ് പൂക്കുത്ത് മുഹമ്മദ്, സെക്രട്ടറി പി.രമ്യ, ഡയറക്ടര്‍മാരായ പി.ടി.ഹംസ കുട്ടി, എന്‍.ജസീം, എന്‍.പി.സിദ്ധീഖ്, കെ.സ മീറ, കെ.കെ.സെറാബാനു, പി.കെ.ആബിത, ഹുസൈന്‍ ഊരകം, സമീര്‍ കുറ്റാളൂര്‍, കെ. ഷമീന, എസ്.എന്‍. അബിത, എ.കെ.മുജീബ്, സി.എം.ശ്രീധരന്‍, കര്‍ഷകരായ എകെ ജബ്ബാര്‍, സാദിഖ് പുല്ലഞ്ചാല്‍, കൂനാരി കുഞ്ഞാപ്പ, ബദറു തുടങ്ങിയവര്‍ പങ്കെടുത്തു.