ഈട് വച്ച രേഖകള്‍ 30 ദിവസത്തിനുള്ളില്‍ മടക്കിനല്‍കിയില്ലെങ്കില്‍ ദിവസം 5000 രൂപ പിഴ: ആര്‍.ബി.ഐ

[mbzauthor]

വായ്പാ തിരിച്ചടവു പൂര്‍ത്തിയാക്കി 30 ദിവസത്തിനുള്ളില്‍ ഈട് വച്ച രേഖകള്‍ മടക്കിനല്‍കിയില്ലെങ്കില്‍ വൈകുന്ന ഓരോ. ദിവസത്തിനും വ്യക്തിക്ക് ധനകാര്യസ്ഥാപനം 5,000 രൂപ വീതം നഷ്ടപരിഹാരം. നല്‍കണമെന്ന് റിസര്‍വ് ബാങ്കിന്റെ സുപ്രധാന വിജ്ഞാപനം. എല്ലാത്തരം ബാങ്കുകള്‍ക്കും ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങള്‍ക്കും (എന്‍ബിഎഫ്‌സി) ഡിസംബര്‍ 1 മുതല്‍ ചട്ടം ബാധകമായിരിക്കും.

നിലവിലുള്ള വായ്പകളും ഇതിന്റെ പരിധിയില്‍ വരും. ഉപഭോക്തൃ സേവന മാനദണ്ഡങ്ങള്‍ മെച്ചപ്പെടുത്താനായി രൂപീകരിച്ച ആര്‍ബിഐ മുന്‍ ഡപ്യൂട്ടി ഗവര്‍ണര്‍. ബി.പി.കനൂങ്കോ അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശയാണ് ആര്‍ബിഐ അംഗീകരിച്ചത്. വായ്പ തിരിച്ചടച്ചാലും രേഖകള്‍ മടക്കിനല്‍കാന്‍ വൈകുന്നുവെന്ന് പരാതികള്‍ ലഭിച്ചിരുന്നു. വായ്പയെടുത്തവര്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് തീരുമാനം. വായ്പയെടുത്ത ബാങ്ക് ശാഖയില്‍ നിന്നു മാത്രമല്ല.

ഉപയോക്താവ് തിരഞ്ഞെടുക്കുന്ന ശാഖയില്‍ നിന്നു രേഖ സ്വീകരിക്കാം. തിരിച്ചടവ് കഴിഞ്ഞ് 30 ദിവസത്തിലേറെ വൈകിയാല്‍ എന്തുകൊണ്ട് വൈകുന്നുവെന്ന കാര്യം ഉപയോക്താവിനെ അറിയിക്കുകയും വേണം. ധനകാര്യസ്ഥാപനത്തിന്റെ വീഴ്ച മൂലമുള്ള കാലതാമസത്തിനാണ് നഷ്ടപരിഹാരം.

[mbzshare]

Leave a Reply

Your email address will not be published.