ഇൻകം ടാക്സ് വിഷയം – സഹകരണ കൂട്ടായ്മ 19ന് എറണാകുളത്ത്.

adminmoonam

ഇൻകംടാക്സ്മായി ബന്ധപ്പെട്ട് കേരളത്തിലെ സഹകരണ മേഖലയിലെ ആശങ്ക ചർച്ചചെയ്യാൻ ഈ മാസം 19ന് സഹകാരികൾ എറണാകുളത്ത് ഒത്തുകൂടുന്നു. ആശങ്കകൾക്ക് പ്രായോഗിക പരിഹാരം കണ്ടെത്താനായി കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിലെ പ്രസിഡണ്ട് മാരുടെയും സെക്രട്ടറിമാരുടെയും ഈ രംഗത്ത് വിദഗ്ധരായ ചാർട്ടേഡ് അക്കൗണ്ടൻസ്, അഡ്വക്കേറ്റ്സ്‌, ഉദ്യോഗസ്ഥർ, ഉപദേശകർ എന്നിവരുടെ ഒരു കൂട്ടായ്മ സംഘടിപ്പിക്കാനാണ് കേരള സഹകരണ ഫെഡറേഷൻ തീരുമാനിച്ചിരിക്കുന്നത്. എറണാകുളം ബി.ടി.എച്ച് ഹാളിൽ രാവിലെ 9.30 മുതൽ1 മണി വരെ നടക്കുന്ന ചർച്ചയിൽ ഇൻകം ടാക്സ്,ജിഎസ്ടി വിഷയങ്ങളിൽ ഗൗരവമായ ചർച്ചകൾ നടക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഈ മാസം 15നകം 9037180103 എന്ന നമ്പറിൽ അറിയിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Latest News