ഇരിങ്ങണ്ണൂര്‍ ബാങ്ക് സ്‌കൂള്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങി
കേരള സര്‍ക്കാര്‍ കണ്‍സ്യൂമര്‍ഫെഡ് സഹകരണത്തോടെ ഇരിങ്ങണ്ണൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സ്റ്റുഡന്റ് മാര്‍ക്കറ്റ് ആരംഭിച്ചു. ഇരിങ്ങണ്ണൂര്‍ മെയിന്‍ ബ്രാഞ്ച് ബില്‍ഡിംഗില്‍ ബാങ്ക് പ്രസിഡണ്ട് പി.കെ.സുകുമാരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി.കെ കുഞ്ഞിരാമന്‍, സെക്രട്ടറി അനില്‍ അരവിന്ദ്, അസി.സെക്രട്ടറി രഞ്ജിത.ടി,ബാങ്ക് ഡയറക്ടര്‍ സി. കൃഷ്ണന്‍, പ്രവീണ്‍ കുമാര്‍, ഉഷ, മാലതി, മാനേജര്‍ പവിത്രന്‍.വി, മറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ ബാഗ്, നോട്ട് ബുക്കുകള്‍, വാട്ടര്‍ ബോട്ടില്‍, കുട, പേന, പെന്‍സില്‍, ജോമട്രി ബോക്‌സ് തുടങ്ങിയ എല്ലാവിധ ഉപകരണങ്ങളും മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ രാവിലെ 9 മണി മുതല്‍ രാത്രി 7.30 വരെ സ്റ്റുഡന്റ് മാര്‍ക്കറ്റില്‍ ലഭിക്കുന്നതാണ്.