ഇന്ത്യൻ ജനാധിപത്യം വർഗ്ഗീയ ഫാസിസ്റ്റുകൾ വിലക്കെടുക്കുകയാണെന്ന് എം.ബി.രാജേഷ് .
ഇടതുപക്ഷത്തിനും മതനിരപേക്ഷ ശക്തികൾക്കുമേറ്റ തിരിച്ചടി രാജ്യത്ത് പുതിയ പോരാട്ടത്തിന് വഴിതുറക്കുമെന്ന് മുൻ എം.പി. എം.ബി. രാജേഷ് പറഞ്ഞു. ഇന്ത്യൻ ജനാധിപത്യം വർഗ്ഗീയ ഫാസിസ്റ്റുകൾ വിലക്കെടുക്കുകയാണ്. കോൺഗ്രസ്സിന്റെ സാമാജികരെ വില്പനക്ക് വെച്ചിരിക്കുന്ന കാഴ്ച ഒട്ടും അപ്രതീക്ഷിതമല്ല. കൂറുമാറ്റത്തെയും കുതിരക്കച്ചവടത്തെയും കോർപ്പറേറ്റ് മാധ്യമങ്ങൾ ബി ജെ പിയുടെയും മോഡിയുടെയും തന്ത്രപരമായ വിജയമായി ചിത്രീകരിക്കുന്നത് മാധ്യമ ധർമ്മത്തെയും വിലക്കെടുത്തതിന്റെ സൂചകങ്ങളാണ്. പാർലിമെന്റിന് പുറത്ത് നടക്കുന്ന പ്രക്ഷോഭങ്ങളാണ് നിയമസഭകളിൽ സ്വാധീനം ചെലുത്തിനിയമങ്ങളുണ്ടാക്കാൻ ഭരണകൂടങ്ങളെ നിർബന്ധിപ്പിക്കപ്പെടുന്നത്. അതു കൊണ്ടു തന്നെ ഇടതുപക്ഷം പ്രക്ഷോഭങ്ങളിലൂടെ മുന്നേറുക തന്നെ ചെയ്യും. കേരളാ കോ – ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റിയുടെ സാംസ്കാരിക സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സോഷ്യൽ & കൾച്ചറൽ ഓർഗനൈസേഷ (സെസ്കോ) ൻറെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ ഏരിയാ സെക്രട്ടറി കെ.ബൈജു അദ്ധ്യക്ഷനായി.കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയരക്ടർ കെ. ടി.കുഞ്ഞിക്കണ്ണൻ, സി.പി.എം.കോഴിക്കോട് സൗത്ത് ഏരിയാ സെക്രട്ടറി സി.പി. മുസാഫർ അഹമ്മദ്, ബെഫി ജില്ലാ സെക്രട്ടറി എൻ.മീന, കെ.സി. ഇ.യു. ജില്ലാ സെക്രട്ടറി എൻ. കെ. രാമചന്ദ്രൻ, പ്രസിഡൻറ് കെ.ബാബുരാജ്, ട്രഷറർ ഇ.സുനിൽ കുമാർ, കെ.ഷൈബു, പി.പ്രബിത, പി.അശോകൻ, പി.പ്രവീൺ കുമാർ, എ.കെ.മോഹനൻ എന്നിവർ സംസാരിച്ചു.
ഏറ്റവും മികച്ച സിഇഒ അവാർഡ് ലഭിച്ച യൂണിയൻ ജില്ലാ പ്രസിഡൻറ് കെ.ബാബുരാജിന് സ്വീകരണം നൽകി. പരിപാടിയോടനുബന്ധിച്ച് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും എംബ്ലം ഡിസൈൻ ചെയ്ത കെ.കെ. ജയപ്രകാശനെയും ആദരിച്ചു.
[mbzshare]