ഇന്ത്യൻ കോഫീഹൗസ് പെരിന്തൽമണ്ണ ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു.
ഇന്ത്യൻ കോഫീഹൗസ് പെരിന്തൽമണ്ണ ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു.കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫീ വർക്കേഴ്സ് കോ. ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കീഴിലുള്ള ഇന്ത്യൻ കോഫീ ഹൗസ്പെരിന്തൽമണ്ണ കോഴിക്കോട് റോഡിൽ മുഗൾ പാർക്ക് ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിച്ചു.
നഗരസഭ ചെയർമാൻ എം. മുഹമ്മദ് സലിം ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ കോഫീ ഹൗസ് പ്രസിഡണ്ട്
പി.വി. ബാലകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു.
സംഘം സെക്രട്ടറി വി.കെ ശശിധരൻ ,വൈസ് പ്രസിഡണ്ട് കെ.കെ.ഷെറീഷ് കുമാർ ,യൂസഫ് രാമപുരം എന്നിവർ സംസാരിച്ചു.വെജ് ,നോൺ വെജ് വിഭവങ്ങൾ ,ഫുഡ് പാർസൽ സർവ്വീസ് ,ഹോം ഡെലിവറി. ,വിശാലമായ പാർക്കിംഗ് സൗകര്യം എന്നിവ പ്രത്യേകതയാണ്.