ഇന്ത്യന്‍ കോഫി ഹൗസിന്റെ പനമരം ശാഖ പ്രവര്‍ത്തനം തുടങ്ങി
കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കോഫി ഹൗസിന്റെ പനമരം ശാഖ മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ കോഫി വര്‍ക്കേഴ്‌സ് കോര്‍പ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പി.വി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ പി.എം. ആസ്യ ആദ്യ വില്‍പന നിര്‍വഹിച്ചു. കെ.ടി. സുബൈര്‍, എ. ജോണി, ടി.കെ. സുരേഷ്, കെ.എസ്. ദിലീപ് കുമാര്‍, കെ.പി. ഇസ്മായില്‍, ടി.എം. റെജി, എം.ടി. ഉമ്മര്‍, വി.കെ. ശശിധരന്‍, കെ.കെ. ഷെറീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.