ഇടുക്കി ജില്ലാ സഹകരണ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് സഹകരണ സംഘം വകുപ്പിലെ മുഴുവൻ ജീവനക്കാർകും മാസ്ക് നൽകി.
ഇടുക്കി ജില്ലാ സഹകരണ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് സഹകരണ സംഘം ജില്ലയിലെ മുഴുവൻ സഹകരണ വകുപ്പ് ജീവനക്കാർക്കും മാസ്കും സഹകരണ വകുപ്പിലെ ജില്ലയിലെ മുഴുവൻ ഓഫീസുകളിലേക്കും സാനിറ്റയ്സറും നൽകി. ജില്ലാതല ഉദ്ഘാടനം ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ എസ്. ഷേർലി കു നൽകിക്കൊണ്ട് സംഘം ഓണററി സെക്രട്ടറി മോൻസി ജേക്കബ് നിർവഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർ സി.സി.മോഹനൻ, സംഘം ഭരണസമിതി അംഗം ബിന്ദു എം. എസ് എന്നിവർ പങ്കെടുത്തു. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സർക്കാർ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്ന് സംഘം ഭാരവാഹികൾ പറഞ്ഞു.