ആർ.ബി.ഐയുടെ അടിയന്തിര റിപ്പോർട്ട് – സർക്കാർ ഇടപെടാത്തതിൽ സഹകാരികളിൽ അമർഷം.

adminmoonam

സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ സ്വന്തം പേരിൽ ഇടപാടുകാർക്ക് ചെക്ക് നൽകുന്നത് സംബന്ധിച്ച് ആർബിഐ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് സഹകാരികളുടെ ആവശ്യം. എന്നാൽ പുതിയ സാഹചര്യത്തെ സഹകരണ സമൂഹം രണ്ടായി ആണ് വിലയിരുത്തുന്നത്. ഇത് സംസ്ഥാനത്തെ സഹകരണ സംഘങ്ങളെ ബാധിക്കില്ലെന്ന് ഒരു വിഭാഗം വാദിക്കുമ്പോഴും മറുവിഭാഗം ഇക്കാര്യം ഗൗരവപൂർവം പരിഗണിക്കണമെന്നു ആവശ്യപ്പെടുകയും സഹകരണ സംഘങ്ങളുടെ മേലുള്ള ആർബിഐയുടെ കടന്നുകയറ്റം ചെറുക്കണം എന്നും ആവശ്യപ്പെടുന്നു.

സഹകരണവുമായി ബന്ധപ്പെട്ട മുഴുവൻ സാമൂഹ്യ മാധ്യമങ്ങളിലും ഇപ്പോൾ ഈ വിഷയമാണ് ചർച്ച ചെയ്യുന്നത്. എന്നാൽ വ്യക്തവും സുദൃഢവുമായ നിലപാട് പറയാൻ സംസ്ഥാന സർക്കാരിന് മാത്രമേ സാധിക്കുകയുള്ളൂ എന്നാണ് സഹകാരികളുടെ വിശ്വാസം. എന്നാൽ ഇതിനകം തന്നെ പലരും തങ്ങളുടേതായ രീതിയിൽ ഇക്കാര്യത്തെ വ്യാഖ്യാനിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സാധാരണക്കാരായ സഹകാരികൾ ആശങ്കയിലും അസ്വസ്ഥതയിലും ആണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരോ സഹകരണ സംഘം രജിസ്ട്രാറോ നിലപാട് വ്യക്തമാക്കുമെന്ന് പ്രതീക്ഷയിലാണ് സഹകാരികൾ.

Leave a Reply

Your email address will not be published. Required fields are marked *

Latest News