ആഫ്കോ ഓണം വിപണി ആരംഭിച്ചു
നെയ്യാറ്റിന്‍കര താലൂക്ക് കാര്‍ഷിക മൃഗ സംരക്ഷണ മത്സ്യ കര്‍ഷക വെല്‍ഫെയര്‍ കോ -ഓപ്പറേറ്റീവ് സൊസൈറ്റി യുടെ (ആഫ്കോ ) കണ്ണറവിളയില്‍ ഓണം വിപണി ആരംഭിച്ചു. കെ. ആന്‍സലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നെല്ലിമൂട് പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി.സുനില്‍ കുമാര്‍ ഓണ സന്ദേശം നല്‍കി. കെ. റസലയ്യന്‍, എസ്. മണിറാവു, എം.കെ. റിജോഷ്, മണ്ണക്കല്ല് രാജന്‍, ടി. ബീന, വട്ടവിള രാജന്‍, രമ്യ .ബി.ആര്‍, മഞ്ജു, ബിനോ ബന്‍സിഗര്‍, നിജിന്‍ .യു.ആര്‍, ഋഷി രാജ്, പ്രീത തുടങ്ങിയവര്‍ പങ്കെടുത്തു.