ആദായ നികുതി നിയമത്തിലെ 194N- ശിവദാസ് ചേറ്റൂരിന്റെ പഠനം തുടരുന്നു

adminmoonam

ആദായ നികുതി നിയമത്തിലെ 194N വിഷയത്തിലുള്ള
ശിവദാസ് ചേറ്റൂരിന്റെ പഠനം തുടരുന്നു

57. നമുക്കിപ്പോൾ, സെക്ഷൻ 194N-ന്റെ നിയമ സാധുതയെക്കുറിച്ച് ചർച്ച ചെയ്യാം. ഒരു വ്യക്തി(person)ക്ക് വരുമാനം ലഭിക്കുന്നതിനുള്ള അർഹത അല്ലെങ്കിൽ അവകാശം വരുമ്പോൾ തന്നെ നികുതി നൽകാനുള്ള ബാധ്യതയും വന്നുചേരുന്നു; നികുതി നൽകാനുള്ള ബാധ്യത നികുതി നിർണയത്തെ ആശ്രയിച്ചുമല്ല ഉള്ളത്. നികുതിനിർണയം ഒരു വ്യക്തി (person) ക്കുമേൽ വന്നുചേർന്ന ബാധ്യത എത്രയെന്നു കണക്കാക്കാൻ മാത്രമാണ്. മറ്റു തരത്തിൽ പറഞ്ഞാൽ, ബാധ്യത ആദ്യം ഉണ്ടാവുന്നു; നികുതിനിർണയം പിന്നാലെ വന്നുചേരുന്ന ഒരു പ്രക്രിയ മാത്രം.

58. അതിനാൽ, വരുമാനത്തിന്റെ പ്രാഥമിക ഘട്ടത്തിൽ-അതായത് അത് ഉല്ഭവിക്കുന്ന അല്ലെങ്കിൽ ഉണ്ടാവുന്ന മുറയ്ക്ക് തന്നെ ആദായത്തിന്മേൽ നികുതി പിരിക്കുന്നതിൽ നിയമ വിരുദ്ധമായി ഒന്നും തന്നെയില്ല. അതുകൊണ്ടുതന്നെ വരുമാനം ബാധക മായിട്ടുള്ള സാമ്പത്തിക വർഷം അവസാനിക്കുന്നതിനു മുമ്പേത്തന്നെ, വേണമെങ്കിൽ നികുതി ആവശ്യപ്പെടാവുന്നതാണ്. അതേ സാധര്‍മ്യം ഉപയോഗിച്ച്, വരുമാനം ഉണ്ടാവുന്ന സ്ഥലത്തുവെച്ചുതന്നെ നികുതി ഈടാക്കാം എന്ന് സമർത്ഥിക്കാവുന്നതാണ്.

59. ഇവിടെ നിർണായകമായ ചോദ്യം, പേയ്‌മെന്റുകൾ അന്ത്യത്തിൽ വരുമാനമായി മാറുമെങ്കിൽ മാത്രമാണോ നികുതി മുൻകൂറായി ആവശ്യപ്പെടാനും സ്രോതസ്സിൽത്തന്നെ പിടിക്കാനുമുള്ള അധികാരം പാർലമെന്റിനു സിദ്ധിക്കുന്നത് എന്നതാണ് .

60. ഈ ചോദ്യത്തിനുള്ള ഉത്തരത്തിനായി Income Tax Act 196-ന്റെ 4(2) ,190 എന്നീ സെക്ഷനുകളിലെ വ്യവസ്ഥകളിലേക്ക് ഞാൻ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാൻ ആഗ്രഹിക്കുകയാണ്. നിങ്ങളുടെ സൗകര്യത്തിനായി ഞാൻ പ്രസക്തഭാഗങ്ങൾ താഴെ ഉദ്ധരിക്കുന്നു.

61. ആദായനികുതി ചുമത്തുന്നത്:
(1) ഏതെങ്കിലും കേന്ദ്ര നിയമം ഏതെങ്കിലും നിരക്കിലോ നിരക്കുകളിലോ ഏതെങ്കിലും സാമ്പത്തികവർഷത്തേക്ക് നടത്തുന്ന നികുതിനിർണ്ണയം അടിസ്ഥാനമാക്കി ആദായനികുതി ചുമത്തണം എന്ന് അനുശാസിക്കുകയാണെങ്കിൽ, ഓരോ വ്യക്തിയുടെയും (person) മുൻ വർഷത്തെ മൊത്തം വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഈ നിയമത്തിൽ അനുശാസിക്കുന്ന തരത്തിൽ -(അധികആദായനികുതി ചുമത്താനുള്ള വ്യവസ്ഥകൾ അടക്കം) -ആദായനികുതി പ്രസ്തുത നിരക്കിലോ നിരക്കുകളിലോ പ്രസ്തുത വർഷത്തേക്ക് ചുമത്താവുന്നതാണ് .

എന്നാൽ, ഈ നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥയുടെഅടിസ്ഥാനത്തിൽ മുൻവർഷത്തെ അല്ലാത്ത മറ്റേതെങ്കിലും കാലയളവിലെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആദായനികുതി ഈടാക്കണം എന്നുണ്ടെങ്കിൽ ആയത് തദനുസരണം ചെയ്യേണ്ടതാണ്.

(2) സബ് സെക്ഷൻ (1) അനുസരിച്ച് നികുതി ചുമത്താവുന്ന വരുമാനത്തെ സംബന്ധിച്ചിടത്തോളം, ഈ നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥ അനുസരിച്ച് ചെയ്യേണ്ടിവരുന്നതായാൽ,ആദായനികുതി സ്രോതസ്സിൽ പിടിക്കുകയോ മുൻകൂറായി നൽകുകയോ ചെയ്യേണ്ടതാണ്.


62. സെക്ഷൻ 190. സ്രോതസ്സിൽ പിടിക്കലും മുൻ‌കൂർ പേയ്‌മെന്റും.

(1) ഏതെങ്കിലും വരുമാനത്തിൽ പതിവ് നികുതിനിർണയം പിന്നീടുള്ള ഏതെങ്കിലും നികുതിനിർണയ വർഷത്തിൽ നടത്താമെന്നതിനു പുറമേ, അത്തരം വരുമാനത്തിന്മേലുള്ള നികുതി സ്രോതസ്സിൽ പിടിക്കലിലൂടെയോ (പിരിക്കലിലൂടെയോ) മുൻ‌കൂർ പേയ്‌മെന്റിലൂടെയോ [സെക്ഷൻ 192-സബ് സെക്ഷൻ (1) പ്രകാരമുള്ള പേയ്‌മെന്റിലൂടെയോ] അതാതു സാഹചര്യത്തിന് അനുസൃതമായി, ഈ അധ്യായത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി അടയ്‌ക്കേണ്ടതാണ്.

(2) അത്തരം വരുമാനത്തിന് സെക്ഷൻ-4 സബ്‌ സെക്ഷൻ (1)-ലെ വ്യവസ്ഥകൾ അനുസരിച്ച് നികുതി ചുമത്തുന്നതിന് ഈ സെക്ഷനിലെ ഒരു വ്യവസ്ഥയും വിരുദ്ധം ആയിരിക്കുകയില്ല.

63. സെക്ഷൻ 4(1) അനുസരിച്ച് നികുതി ചുമത്താവുന്ന വരുമാനത്തിന് മാത്രമേ സ്രോതസ്സിൽ നികുതി പിടിക്കാവൂ എന്ന് നിഷ്കർഷിക്കുന്ന സെക്ഷൻ 4(2)-ലെ വ്യവസ്ഥകൾ നമുക്കൊന്നു പരിശോധിക്കാം. സ്വീകർത്താക്കളുടെ ഭാഗത്തുള്ള വരുമാനമായി കണക്കാക്കാവുന്ന പേയ്‌മെന്റുകൾക്കു മാത്രമാണ് TDS ബാധകമാവുക എന്നൊരു വീക്ഷണം സാംഗത്യമാവാൻ സാധ്യതയുണ്ട്. ഒരു പേയ്‌മെന്റ് സ്വീകർത്താക്കളുടെ ഭാഗത്തുള്ള വരുമാനം നിർണയിക്കുന്നതിനു പോലും കണക്കാക്കപ്പെടുന്നില്ല എങ്കിൽ, അത്തരം ഒരു പേയ്‌മെന്റ് സെക്ഷൻ 4(2)-ന്റെ പരിധിയിൽ വരുമെന്ന് വിചാരിക്കാനാവില്ല.


64. CIT v DLF commercial projects corp 379 ITR 538 കേസിൽ കോടതി തീർപ്പാക്കിയ താഴെക്കൊടുക്കുന്ന തീരുമാനം ശ്രദ്ധിക്കുക:
” ‘വരുമാനം’ എന്നതിന്റെ സവിശേഷതകളും വിശേഷലക്ഷണങ്ങളും ഉൾക്കൊള്ളുന്ന തുകകൾ മാത്രമേ TDS-നു വിധേയമാകാനുള്ള അർഹതയുള്ളതായി നിയമം ഇപ്രകാരം പരിഗണിക്കുന്നുള്ളു.”

ഇത്തരത്തിൽ TDS-നു വിധേയമാകാനുള്ള അർഹതയുള്ളതായി കണക്കാക്കാൻ പേയ്‌മെന്റുകൾ ‘വരുമാനം’ എന്നതിന്റെ സവിശേഷതകളും വിശേഷ ലക്ഷണങ്ങളും ഉൾക്കൊള്ളുന്ന വരവായി പരിഗണിക്കപ്പെടണം എന്ന് കോടതി കൃത്യമായി നിരീക്ഷിച്ചു. Neo sports broadcast (p) Ltd v CIT 159 ITD 136 കേസിൽ മുംബൈ ട്രിബ്യുണലും സമാനമായ കാഴ്ചപ്പാടാണ് കൈക്കൊണ്ടത്.
തുടരും……
SIVADAS CHETTOOR B COM FCA LL.M
MOB: 9447137057
[email protected]

Leave a Reply

Your email address will not be published. Required fields are marked *

Latest News