ആദായ നികുതി നിയമത്തിലെ 194 N ശിവദാസ് ചേറ്റൂരിന്റെ പഠനം

[mbzauthor]

ആദായ നികുതി നിയമത്തിലെ 194 N ശിവദാസ് ചേറ്റൂരിന്റെ പഠനം തുടരുന്നു..
65. കഴിഞ്ഞ ലക്കത്തിൽ 62 ആം ഖണ്ഡികയിൽ പറഞ്ഞ വകുപ്പ് 190 (1) നോക്കുക. യഥാർത്ഥ നികുതി ബാധ്യത നിർണ്ണയിക്കുന്നതിനു മുൻപ് തന്നെ “അത്തരം വരുമാനത്തിന്മേൽ” ചുമത്താവുന്ന നികുതി ടിഡിഎസ് അല്ലെങ്കിൽ അഡ്വാൻസ് ടാക്സ് വഴി പിരിച്ചെടുക്കാൻ നിയമം ആ സെക്ഷൻ വഴി അനുവദിക്കുന്നു. .

66. “അത്തരം വരുമാനം” എന്ന പ്രയോഗത്തിന്റെ ഉപയോഗത്തിൽ എനിക്ക് വളരെയധികം പ്രാധാന്യം കാണാൻ കഴിയുന്നുണ്ട് . “വരുമാന” ത്തിന്റെ സവിശേഷതകളുള്ള ക്രയവിക്രയങ്ങൾ മാത്രമേ ടിഡിസ് വഴി ശേഖരിക്കാനാകൂ എന്നാണ് ആ ഉപയോഗം സൂചിപ്പിക്കുന്നത്.

67. ഒരു ഉദാഹരണം നോക്കാം. Mrs. A യ്ക്ക് ഭർത്താവിൽ നിന്ന് 1.5 കോടി രൂപ സമ്മാനം ലഭിക്കുന്നുവെന്ന് കരുതുക. ഈ സമ്മാനം എസ്ബിഐ(SBI) പാലക്കാട് ബ്രാഞ്ചിൽ നിക്ഷേപിച്ചു എന്ന് കരുതുക. Mrs.A യ്ക്ക് വേറെ ഒരു സ്രോതസ്സിൽ നിന്നും യാതൊരു വരുമാനവുമില്ലെന്ന് കരുതുക. ഭർത്താവിൽ നിന്ന് ലഭിച്ച 1.5 കോടി രൂപയുടെ സമ്മാനം പൂർണമായും നികുതിരഹിതമാണ്. വരുമാനത്തിന്റെ അഭാവത്തിൽ അവർക്ക് ഒരു നികുതി ബാധ്യതയുമില്ല എന്ന് അറിയാമല്ലോ. എന്നിട്ടും സെക്ഷൻ 194 N പ്രകാരം നികുതി അവരിൽ നിന്ന് പിടിക്കുന്നു , അതും ക്യാഷ് ആയി സ്വന്തം ബാങ്ക് അക്കൗണ്ടിൽ നിന്നും പിൻവലിക്കുമ്പോൾ……

68. ഈ ക്യാഷ് പിൻവലിക്കലിൽ ഏതെങ്കിലും തരത്തിലോ ഭാവത്തിലോ വരുമാനത്തിന്റെ എന്തെങ്കിലും ഒരു ഘടകം അടങ്ങിയിട്ടുണ്ടെന്ന് പാർലമെന്റിന് അനുമാനിക്കാൻ കഴിയുമോ ? ചില പിൻവലിക്കലുകൾ നികുതി ഈടാക്കാവുന്ന വരുമാനത്തിന് പുറത്തായിരിക്കാം, ചിലത് അല്ല. ഇതിനെ എങ്ങനെ തിരിച്ചറിയും എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ് . കുറച്ച് ആളുകളുടെ പേരിൽ നികുതി ചുമത്താനായി എല്ലാവരിൽ നിന്നും നികുതി പിരിക്കുന്നത് ഒരു നല്ല കീഴ്വഴക്കമല്ല.

69. 194N വകുപ്പ് നടപ്പിലാക്കുന്നതിലെ നിയമനിർമ്മാതാക്കളുടെ വിവേകത്തെയും ഉദ്ദേശശുദ്ധിയേയും അംഗീകരിക്കാൻ എനിക്ക് ബുദ്ധിമുട്ടാണ്, പ്രത്യേകിച്ചും മേല്പറഞ്ഞ ഉദാഹരണത്തിൽ പറഞ്ഞിരിക്കുന്ന ഒരു സാഹചര്യത്തിൽ. എന്നാൽ ബാങ്ക് അക്കൗണ്ടിൽ ആദ്യം പണം ക്രെഡിറ്റ് ചെയ്യുമ്പോൾ തന്നെ ടി ഡി സ് ബാധ്യത ചുമത്തിയാലും വലിയ പ്രശനം ഇല്ല. ആദായ നികുതി ബാധ്യത വരാനായി സാധ്യതയുള്ള ക്രെഡിറ്റുകൾ കണ്ടെത്തി അതിന്മേൽ ടി ഡി സ് ചുമത്തുന്നതാവും കുറെ കൂടി ഉചിതമായ മാർഗം എന്ന് എനിക്ക് തോന്നുന്നു. പണം പിൻവലിക്കലിന് ടിഡിഎസ് ചുമത്തുന്നത് ശരിയായ ഒരു മാർഗ്ഗമല്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം.

70. മറ്റൊരു പ്രശ്നം ഒരു വർഷത്തിൽ 20 ലക്ഷത്തിൽ കൂടുതൽ പിൻവലിക്കുന്ന ഒരാൾ കഴിഞ്ഞ 3 വർഷമായി ആദായനികുതി റിട്ടേൺ സമർപ്പിച്ചിട്ടുണ്ടോ എന്നറിയാൻ ബാങ്കർമാരുടെ മേൽ ചുമത്തുന്ന അമിത ഭാരവുമായി ബന്ധപ്പെട്ടതാണ്. ആദായനികുതി നിയമവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സാധാരണക്കാനോട് ബാങ്കിൽ നിന്ന് പണം പിൻവലിക്കുന്നതിൽ നിന്ന് നികുതി കുറയ്ക്കുമെന്ന് പറഞ്ഞാൽ അയാൾ ആശ്ചര്യപ്പെടാം.. പാൻ കിട്ടാനായി അദ്ദേഹം അപേക്ഷിക്കണം. സമയവും ഊർജ്ജവും നഷ്ടപ്പെടുന്നതിനൊപ്പം, റിട്ടേൺ ഫയൽ ചെയ്യൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചെലവുകൾ വേറെയും. ഇതിനു പുറമെ TDS ന്റെ റീഫണ്ട് ക്ലെയിം ചെയ്യുന്നതിന് വ്യക്തി റിട്ടേണുകളും ഫയൽ ചെയ്യേണ്ടതാണ്. അതിനാൽ, നിയമം, മേല്പറഞ്ഞ അത്തരം വ്യക്തികൾക്ക് വളരെ കഠിനമായി തോന്നാം.

71. സെക്ഷൻ 194N ലെ വ്യവസ്ഥകൾ പ്രതികൂലമായി ബാധിച്ച ഒരു വ്യക്തിക്ക് മുകളിലുള്ള ചർച്ച കണക്കിലെടുത്ത്, നിയമ വ്യവസ്ഥകളുടെ സാധുതയെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഒരു റിട്ട് പെറ്റീഷൻ (Writ petition) സമർപ്പിക്കാം. കേരള ഹൈക്കോടതിയിൽ PACS നിരവധി റിട്ട് ഹരജികൾ സമർപ്പിച്ചിട്ടുണ്ട്. റിട്ട് പെറ്റീഷനുകളിൽ 194 N സെക്ഷൻ കോടതി സ്റ്റേ കൊടുത്തിരിക്കുന്നു. കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം വൈകുകയാണ്.
തുടരും……

SIVADAS CHETTOOR B COM FCA LL.M
MOB: 9447137057
[email protected]

[mbzshare]

Leave a Reply

Your email address will not be published.