ആക്കുളം അഡ്വഞ്ചര്‍ ടൂറിസ്റ്റ് ഡെസ്റ്റേനേഷന്‍ പ്രവര്‍ത്തനം തുടങ്ങി

moonamvazhi

തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ സാഹസിക വിനോദ സഞ്ചാര കേന്ദ്രമായ ആക്കുളം അഡ്വഞ്ചര്‍ ടൂറിസ്റ്റ് ഡെസ്റ്റേനേഷന്‍ ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. വി.കെ. പ്രശാന്ത് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. എം.എല്‍.എ യുടെ നേതൃത്വത്തിലുളള വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍പ്രെനെഴ്‌സ് കോപ്പറേറ്റീവ് സൊസൈറ്റിയും ഡി.റ്റി.പി.സി.യും ചേര്‍ന്നാണ് ആക്കുളം അഡ്വഞ്ചര്‍ ടൂറിസ്റ്റ് ഡെസ്റ്റേനേഷന്‍ ഒരുക്കിയത്. കഴക്കൂട്ടം നിയോജക മണ്ഡലം എം.എല്‍.എ കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ആകാശ സൈക്കിളിംഗ്, സിപ് ലൈന്‍, ബലൂണ്‍ കാസില്‍, ബര്‍മാ ബ്രിഡ്ജ്, ബാംബൂ ലാഡര്‍, ഫിഷ് സ്പാ, കുട്ടികള്‍ക്കായുള്ള ബാറ്ററി കാറുകള്‍ മുതലായവയുടെ ആനന്ദം ഇനി ആക്കുളത്ത് ആസ്വദിക്കാം. മ്യൂസിക്കല്‍ ഫൗണ്ടയിനും അഡ്വഞ്ചര്‍ പാര്‍ക്കും ചില്‍ഡ്രന്‍സ് പാര്‍ക്കും ഉള്‍പ്പെടുന്ന വിസ്മയ കാഴ്ചകളാണ് ഇവിടെ ഒരുക്കിയിട്ടുണ്ട്.

പുതുവത്സരം വരെ സാഹസിക വിനോദങ്ങള്‍ അടക്കമുള്ള പ്രവേശനങ്ങളില്‍ ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ പൊതുജനങ്ങള്‍ക്ക് 30 ശതമാനവും കുട്ടികള്‍ക്ക് 40 ശതമാനവും ഇളവ് ഉണ്ടാകും. എ.എ. റഹീം എം.പി, ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍പ്രെനെഴ്‌സ് കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്  സി.എസ്. രതീഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published.