അവധി ദിവസങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി ക്രമീകരണം ഏർപ്പെടുത്തി.

adminmoonam

 

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് ദുരന്ത നിവാരണ പ്രവർത്തനങ്ങൾ നടക്കുന്ന സാഹചര്യം കണക്കിലെടുത്ത് പൊതു അവധി ദിവസങ്ങൾ ആയ ആഗസ്റ്റ് 10, 11, 12 തീയതികളിൽ ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങളും ആയി ബന്ധപ്പെട്ട വകുപ്പുകളുടെയും പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി എല്ലാ ശ്രേണിയിലുള്ള ആവശ്യമായ ഉദ്യോഗസ്ഥർക്ക് ബന്ധപ്പെട്ട വകുപ്പ് മേധാവികൾ പ്രസ്തുത ദിവസങ്ങളിൽ ഡ്യൂട്ടി നിശ്ചയിച്ചു നൽകണമെന്ന് ചീഫ് സെക്രട്ടറി ഉത്തരവിട്ടു. എല്ലാ വകുപ്പുകളും ലഭ്യമായ സൗകര്യങ്ങൾ( ഉദ്യോഗസ്ഥർ, വാഹനങ്ങൾ, ഉപകരണങ്ങൾ തുടങ്ങിയവ) അതത് ജില്ലകളിലെ ദുരന്തനിവാരണ അതോറിറ്റി ചെയർമാന്മാരായ ബന്ധപ്പെട്ട ജില്ലാ കളക്ടറുടെ ആവശ്യാനുസരണം വിട്ടുകൊടുക്കണമെന്നും  ചീഫ് സെക്രട്ടറി ടോം ജോസിനെ ഉത്തരവിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News