അറേബ്യന്‍ സീ പാക്കേജുമായി ടൂര്‍ഫെഡ്
അറേബ്യന്‍ സി പാക്കേജുമായി സംസ്ഥാന സഹകരണ ടൂറിസം ഫെഡറേഷന്‍. ആഡംബര കപ്പല്‍ നെഫ്രടിയില്‍ വളരെ കുറഞ്ഞ ചിലവില്‍ ഒരു കടല്‍ യാത്രയാണ് ടൂര്‍ഫെഡ് ഒരുക്കുന്നത്. കടലിനുള്ളിലേക്ക് നാലുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്നതാണ് യാത്ര. ത്രീഡി തിയേറ്റര്‍, എ.സി ബാര്‍, റസ്റ്റോറന്റ്, ഗെയിം സോണ്‍, കടല്‍ക്കാഴ്ച ആസ്വദിക്കാനുളള സൗകര്യം എന്നിവ ആഡംബര കപ്പലില്‍ ഒരുക്കിയിട്ടുണ്ട്. സഹായത്തിനായി ടൂര്‍ഫെഡ് ഗൈഡ് ഉണ്ടായിരിക്കുന്നതാണ്. ഒരാള്‍ക്ക് 3,300 രൂപയാണ് യാത്ര ചിലവ്. യാത്രയെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ക്കായി 0471 – 2724023, 9495405075, 9495445075 എന്നീ നമ്പറുകളിലോ www.tourfed.org എന്ന മെയില്‍ ഐഡിയിലോ ബന്ധപ്പെടാവുന്നതാണ്.