അര്‍ബന്‍ ബാങ്കുകളെ പിരിച്ചുവിടാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി വാങ്ങണം – സഹകരണ സംഘം രജിസ്ട്രാര്‍

moonamvazhi

റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള അര്‍ബന്‍ സഹകരണ ബാങ്കുകളുടെ ഭരണസമിതിയെ സഹകരണ നിയമത്തിലെ സെക്ഷന്‍ 32 ( 1 ) പ്രകാരം പിരിച്ചുവിടുന്നതിനു മുമ്പു റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നു സഹകരണ സംഘം രജിസ്ട്രാര്‍ എല്ലാ ജോയിന്റ് രജിസ്ട്രാര്‍ ( ജനറല്‍ ) മാരോടും നിര്‍ദേശിച്ചു.

1949 ലെ ബാങ്കിങ് നിയന്ത്രണ ( ഭേദഗതി ) നിയമമനുസരിച്ച് അര്‍ബന്‍ ബാങ്കുകളുടെ ബോര്‍ഡിനെ അസാധുവാക്കാനുള്ള അധികാരം റിസര്‍വ് ബാങ്കിനുണ്ട്. അതിനാല്‍, കേരള സഹകരണ നിയമത്തിലെ വ്യവസ്ഥയനുസരിച്ച് അര്‍ബന്‍ ബാങ്കുകളെ പിരിച്ചുവിടാന്‍ റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം – രജിസ്ട്രാര്‍ നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News