അയ്കൂപ്സിന്റെ സീനിയർ ക്യാമറാമാൻ  ഇങ്ങനെ അല്ലാതെ പിന്നെ എങ്ങനെ വിളിക്ക. കല്യാണം  വിളിക്കും: ഫിലിം ഡബ്ബ വൈറലാകുന്നു

moonamvazhi

കാലങ്ങൾക്ക് മുൻപ് നമ്മൾ ഉപയോഗിച്ചിരുന്ന ഫിലിം നെഗറ്റീവ് റോളിന്റെ മാതൃകയിലെ കല്യാണ ക്ഷണക്കത്തുമായാണ് അയ്കൂപ്സിന്റെ ക്യാമറാമാനായ മുഹമ്മദ് റാഫി തന്റെ സുഹ്യത്തുക്കളെയും നാട്ടുകാരെയും കല്യാണം ക്ഷണിക്കുന്നത്.

ഫിലിം നെഗറ്റീവ് റോളിന്റെ രൂപത്തിലാണ് കല്യാണ വിവരങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ഒരു ക്യാമറയുടെ ചിത്രത്തിലാണ് തുടക്കം. രണ്ടാമതായി വധു ആഷ്നയുടെയും വരൻ റാഫിയുടെയും ചിത്രമാണ്. രണ്ട് പേരുടെയും കുടുംബ വിവരങ്ങളാണ് അടുത്തത്. കല്യാണ തീയതി സമയം സ്ഥലം എന്നിവ ഫിലിം റോളിൽ ഓരോ ഫിലിമായി തയ്യാറാക്കിയിട്ടുണ്ട്. റാഫിയുടെ ഉപ്പാടെയും ഉമ്മായുടെയും ചിത്രങ്ങൾ സഹിതമാണ് ക്ഷണക്കത്ത് തയ്യാറാക്കിയിരിക്കുന്നത്.ഫിലിം റോളുകൾ വയ്ക്കുന്ന ഡബ്ബയ്ക്കുള്ളിലാണ് ക്ഷണക്കത്ത് ഇരിക്കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ സഹകരണ മീഡിയ പ്രൊഡക്ഷൻ ഹൗസായ അയ്കൂപ്സിലെ അംഗങ്ങളും സുഹ്യത്തുക്കളും ചേർന്നാണ് ഫിലിം റോൾ കല്യാണ ഡബ്ബ തയ്യാറാക്കിയിരിക്കുന്നത്.

പുനലൂർ സ്വദേശിയാണ് റാഫി. കഴിഞ്ഞ ഒൻപത് വർഷമായി വീഡിയോ ജേർണലിസ്റ്റ്, കല്യാണ വീഡിയോഗ്രാഫറായി പ്രവർത്തിക്കുന്നുണ്ട്. കൊട്ടാരക്കര സ്വദേശിനിയാണ് എബിഎ ബിരുദധാരിയായ വധു ആഷ്ന സലിം.

ഓൺലൈൻ വഴി യഥാർത്ഥ ഫിലിമും ഡബ്ബയും ഓർഡർ ചെയ്യാൻ നോക്കിയപ്പോൾ ഫിലിം സ്റ്റോക്ക് തീർന്നിരിക്കുന്ന കാര്യമാണ് അറിഞ്ഞത്. അതുകൊണ്ടാണ് പിന്നീട് ഫിലിം നെഗറ്റീവിന്റെ മാതൃകയിലേക്ക് എത്തിയത്. ഫിലിം എന്താണെന്നുള്ളത് ഈ കാലത്തുള്ള കുട്ടികൾക്ക് പറഞ്ഞു കൊടുക്കണം. പുതിയ ആശയങ്ങളിലൂടെ പഴമയിലെ സംഗതികളെ പുതിയ രൂപത്തിൽ എത്തിക്കാനും ശ്രമിക്കുകയാണ്. റാഫിയുടെ സഹാദരനും അയ്കൂപ്സിന്റെ പ്രസിഡന്റുമായ മുഹമ്മദ് ഷാഫി പറഞ്ഞു.

Leave a Reply

Your email address will not be published.