അമുല്‍തേന്‍ വിപണിയില്‍
‘അമുല്‍’ ബ്രാന്‍ഡില്‍ പാലും പാലുല്‍പന്നങ്ങള്‍ക്കും പുറമേ തേനും വിപണിയിലെത്തിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യോല്‍പന്ന സംഘടനയായ ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ് (ജി.സി.എം.എം.എഫ്) ആണ് അമുല്‍ ബ്രാന്‍ഡില്‍ ഉല്‍പ്പന്നങ്ങളിറക്കുന്നത്.
ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍, കേന്ദ്ര ക്ഷീരവികസന മന്ത്രി പര്‍ഷോത്തം രൂപാല, കൃഷി, കര്‍ഷക ക്ഷേമ സഹമന്ത്രി കൈലാഷ് ചൗധരി, സഹമന്ത്രി സുശ്രീ ശോഭ കരന്തലാജെ എന്നിവര്‍ അമുല്‍തേന്‍ വിപണിയിലിറക്കി. ജി.സി.എം.എം.എഫ.് ചെയര്‍മാന്‍ ഷമാല്‍ഭായ് ബി. പട്ടേല്‍, വൈസ് ചെയര്‍മാന്‍ വലംജിഭായ് ഹമ്പല്‍, ബനസ്‌കന്ത പാല്‍ യൂണിയന്‍ ചെയര്‍മാന്‍ ശങ്കര്‍ഭായ് ചൗധരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിദേശത്തു നടത്തിയ കര്‍ശനമായ ഗുണനിലവാര പരിശോധനകള്‍ക്കു ശേഷമാണു അമുല്‍ തേന്‍ വിപണിയിലിറക്കിയതെന്നു മന്ത്രി പര്‍ഷോത്തം രൂപാല പറഞ്ഞു.