അപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് താങ്ങായി മന്ത്രിയുടെ സഹായത്താൽ വീടൊരുങ്ങി.

adminmoonam

അപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് താങ്ങായി മന്ത്രിയുടെ സഹായത്താൽ വീടൊരുങ്ങി
സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മണ്ഡലമായ കഴക്കൂട്ടം പൗണ്ട് കടവ് നാല്പതടിപാലം പുളിമുട്ടം വീട്ടിൽ സക്കീർഹുസൈൻ ഷബാന ദമ്പതികളുടെ മക്കൾകു നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു.

2018 ഡിസംബർ 25 നാണ് വാഹനാപകടത്തിൽ ദമ്പതികൾ മരണപ്പെട്ടത്. ഒറ്റപ്പെട്ടുപോയ മക്കൾക്ക് അത്താണിയായി മന്ത്രിയെത്തി. മന്ത്രിയുടെ സഹായത്താലാണ് 620 സ്ക്വയർ ഫീറ്റ് ഉള്ള വീട് തൃശൂർ ലേബർ കോൺട്രാക്ട് സൊസൈറ്റിയും വ്യവസായിയായ ഗണേഷും ചേർന്നാണ് നിർമ്മിച്ച് നൽകിയത്. ഏകദേശം പത്തു ലക്ഷം രൂപ ചിലവഴിച് നിർമ്മിച്ച വീടിന്റെ താക്കോൽദാന  ചടങ്ങിൽ ജനപ്രതിനിധികളും നാട്ടുകാരും തൃശൂർ ലേബർ കോൺട്രാക്ട് സൊസൈറ്റി പ്രസിഡന്റ് സജീവ് ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News