അന്യായസ്ഥലം മാറ്റം റദ്ദ്‌ ചെയ്യണമെന്ന് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേർസ് ആൻഡ് ഓഡിറ്റേർസ് അസോസിയേഷൻ

adminmoonam

കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ സഹകരണ വകുപ്പിൽ വയനാട് ജില്ലയിൽ നടക്കുന്ന അന്യായമായ സ്ഥലം മാറ്റം റദ്ദ് ചെയ്യണമെന്ന് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേർസ് ആൻഡ് ഓഡിറ്റേർസ് അസോസിയേഷൻ വയനാട് ജില്ലാക്കമ്മിറ്റി ആവശ്യപ്പെട്ടു. സഹകരണ സംഘങ്ങൾക്ക് നിയമാനുസൃതമായ സമയപരിധിക്കുള്ളിൽ പൊതുയോഗം കൂടുന്നതിന്, 2019-20 വർഷത്തെ ഓഡിറ്റ് പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിക്കേണ്ട സമയത്താണ് ഓഡിറ്റർമാരെ യാതൊരു മാനദണ്ഡങ്ങളുമില്ലാതെ തലങ്ങും വിലങ്ങും സ്ഥലം മാറ്റിയിട്ടുള്ളത്. കോവിഡ് പാശ്ചാത്തലത്തിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് വർക്ക് അറ്റ് ഹോം ഉൾപ്പെടെയുള്ള സൗകര്യപ്രദമായ ജോലി സാഹചര്യം ഒരുക്കണമെന്ന സർക്കാർ നിർദ്ദേശം കാറ്റിൽ പറത്തിയാണ്, ബസ് സർവ്വീസ് പോലും ഇല്ലാത്ത കണ്ടെയ്ൻമെൻ്റ് സോണിലേക്ക് പോലും വനിതകൾ അടക്കമുള്ള ജീവനക്കാരെ സ്ഥലം മാറ്റിയിട്ടുള്ളത്. ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുവാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

ഓഡിറ്റർമാരുടെ മനോവീര്യം തകർത്ത് നിക്ഷിപ്ത താല്പര്യങ്ങൾ സംരക്ഷിക്കുവാനുള്ള ശ്രമമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത് എന്ന് അസോസിയേഷൻ ആരോപിച്ചു.
വകുപ്പ് മന്ത്രിക്കും ജില്ലാ മേധാവിക്കും നിവേദനം നല്കന്നതിനും തീരുമാനിച്ചു.യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ശ്രി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ശ്രീ. പ്രിയേഷ് സി പി, ജില്ലാ സെക്രട്ടറി ശ്രീ. പ്രോമിസൺ പി.ജെ. ട്രഷറർ സദാനന്ദൻ , തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News