അന്തരിച്ച പ്രമുഖ സഹകാരിയും മുൻ എംഎൽഎയുമായ എം.നാരായണന്റെ മൃതദേഹം സംസ്കരിച്ചു.

adminmoonam

പ്രമുഖ സഹകാരിയും മുൻ എംഎൽഎയും പാലക്കാട് അർബൻ സഹകരണ ബാങ്കിന്റെ ചെയർമാനുമായ എം. നാരായണന്റെ മൃതദേഹം സംസ്കരിച്ചു.57 വയസ്സായിരുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു ചടങ്ങ്. കോവിഡ് ബാധയെ തുടർന്നാണ് എം.നാരായണൻ അന്തരിച്ചത്.നേരത്തെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെവെച്ച് ഇന്ന്പുലർച്ചെ 5മണിയോടെയായിരുന്നു മരണം.

1991,1996 വർഷങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ കുഴൽമന്ദത്ത് നിന്നു വിജയിച്ച് എംഎൽഎയായി. ദീർഘകാലം സിപിഎം ജില്ലാ കമ്മിറ്റി അംഗമായിരുന്നു.പാലക്കാട് ഏരിയ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ പാർട്ടി ഏരിയ കമ്മിറ്റി അംഗവും കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Latest News