അഡ്വ. കെ. ഗോപിനാഥനെ കെ.സി.ഇ.സി. ആദരിച്ചു
പ്രമുഖ സഹകാരിയായ അഡ്വ. കെ. ഗോപിനാഥനെ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോണ്‍ഗ്രസ് (INTUC) ആലപ്പുഴ ജില്ല കമ്മിറ്റി ആദരിച്ചു. 52 വര്‍ഷം പുതുപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു. ഡി.സി.സി. പ്രസിഡന്റ് അഡ്വ. എം. ലിജു അഡ്വ. കെ. ഗോപിനാഥനെ പെന്നാടയണിയിച്ചു.
പുതിയ ശമ്പള പരിഷ്‌കരണ ഉത്തരവിനെക്കുറിച്ച് ജീവനക്കാരില്‍ അവബോധം സൃഷ്ടിക്കുന്നതിനും സംശയങ്ങള്‍ ദൂരീകരിക്കുന്നതിനായി റിട്ട. അസി. രജിസ്ട്രാര്‍ എന്‍. ശശികുമാര്‍ ക്ലാസ് എടുത്തു.
ജില്ല പ്രസിഡന്റ് റോയി ഐസക് ഡാനിയല്‍ അധ്യക്ഷത വഹിച്ചു. എസ് മായ, ആമ്പക്കാട് സുരേഷ്, എ. റാഫി, എ. സനു രാജ്, ഹബീബ് റഹ്മാന്‍, പി. ബി. സുജില്‍, ഷീജ ദേവി പി. എസ്., ബിന്ദു മംഗലശ്ശേരി, അസ്സിംഖാന്‍, ടി അജയകുമാര്‍, എച്ച്. നിസ്താര്‍, ദീപക് എരുവ, അജിത്ത് കുമാര്‍, പ്രിന്‍സ് പി ജോഷ്വ എന്നിവര്‍ സംസാരിച്ചു.