സ്വപ്നങ്ങൾ കണ്ടാലേ വിജയം നേടാനാകുവെന്ന് എം.വി.ആർ കാൻസർ സെന്റർ ഡയറക്ടർ.ടി സിദ്ദിഖ്.

adminmoonam

കോഴിക്കോട് കാരന്നൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, ഹയർസെക്കൻഡറി എന്നിവയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനും എം.വി.ആർ. കാൻസർ സെന്ററിന്റെ ഡയറക്ടറുമായ ടി.സിദ്ദിഖ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ രണ്ടു കുട്ടികളെയും ചടങ്ങിൽ ആദരിച്ചു. മൊമന്റോയും ആയിരം രൂപയുടെ ക്യാഷ് അവാർഡും ആണ് വിദ്യാർത്ഥികൾക്ക് നൽകിയത്.

ബാങ്കിന്റെ പ്രവർത്തന പരിധിയിലെ 52 വിദ്യാർത്ഥികലാണ് പങ്കെടുത്തത്. ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് പി.ടി. ഉമാനാഥൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഡോക്ടർ. ശ്രീമാനുണ്ണി, എം. മനോഹരൻ, കെ.ടി. മോഹനൻ, ഒ.കെ.യു. നായർ, കെ.വി.ബിജു, സെക്രട്ടറി എം.സി.മേഴ്സി എന്നിവർക്കുപുറമെ വിദ്യാർത്ഥികളും രക്ഷിതാക്കളും സഹകാരികളും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.