സേവനവും പ്രതിബദ്ധതയും മുഖമുദ്രയാക്കി എം.വി.ആർ കാൻസർ സെന്റർ മൂന്നാം വാർഷികം ആഘോഷിച്ചു.: എം.വി.ആറിന്റെ പേര് അന്വർത്ഥമാക്കിയത് കാൻസർ സെന്റർ ആണെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ.

adminmoonam

കാൻസർ രോഗ ഗവേഷണരംഗത്ത് എം.വി.ആർ കാൻസർ സെന്ററിന് ഒട്ടനവധി കാര്യങ്ങൾ ചെയ്യാൻ ഉണ്ടെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ ഓർമിപ്പിച്ചു. കാൻസർ സെന്ററിന്റെ സേവനവും പ്രതിബദ്ധതയും ജനങ്ങൾ നോക്കി കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എം.വി. രാഘവന്റെ പേര് അന്വർഥമാക്കിയത് എം.വി. ആർ കാൻസർ സെന്ററും സി.എൻ. വിജയകൃഷ്ണനുമാണെന്ന് മന്ത്രി പറഞ്ഞു. യൂറോപ്യൻ കാൻസർ ചികിത്സാ രീതിയും ഇന്ത്യൻ ചികിത്സാ രീതിയും സമന്വയിപ്പിക്കാമോയെന്ന് പരിശോധിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. കോഴിക്കോട് എം.വി.ആർ കാൻസർ സെന്ററിന്റെ മൂന്നാം വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് 2017 ജനുവരി 17ന് എന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കാൻസർ സെന്റർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ പറഞ്ഞു. 13 ലധികം രാജ്യങ്ങളിൽനിന്ന് ചികിത്സയ്ക്കായി രോഗികൾ എത്തുന്നുണ്ട്. മികച്ച നിലവാരമുള്ള ചികിത്സ കുറഞ്ഞ ചിലവിൽ നൽകാനുള്ള കൂടുതൽ ശ്രമങ്ങൾ ഇനിയും ഉണ്ടാകുമെന്നും ജീവനക്കാരും പൊതുസമൂഹവും നൽകുന്ന കരുത്താണ് ആശുപത്രിയെ വളർത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഡി.എൻ.ബി /അക്കാഡമിക്സ് ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. അഡ്വക്കേറ്റ് ടി.സിദ്ദിഖ്, ലെഫ്റ്റ് കേണൽ ഡോക്ടർ ജയ്കിഷൻ, ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്.ബീന, ഡോക്ടർ ദിനേശ് മാക്കുനി, എൻ.സി അബൂബക്കർ എന്നിവർ സന്നിഹിതരായിരുന്നു. ഉദ്ഘാടന ചടങ്ങിനുശേഷം കലാ പരിപാടികളും നടന്നു.

Leave a Reply

Your email address will not be published.

Latest News