സാമൂഹ്യ സുരക്ഷാ പെൻഷൻ – സഹകരണ സംഘങ്ങളിൽ അക്കൗണ്ട് ഇല്ലാത്തവർക്ക് സീറോ ബാലൻസ് അക്കൗണ്ട് ആരംഭിച്ച് അതിലേക്ക് നൽകുമെന്ന് കാസർകോഡ് ജോയിന്റ് രജിസ്ട്രാർ.

adminmoonam

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കാസറഗോഡ് ജില്ലയിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിനായി സഹകരണ സംഘങ്ങളിൽ അക്കൗണ്ട് ഇല്ലാത്തവർക്ക് സീറോ ബാലൻസ് അക്കൗണ്ട് ആരംഭിച്ച് അതിലേക്ക് നൽകുമെന്ന് കാസർകോഡ് ജോയിന്റ് രജിസ്ട്രാർ മുഹമ്മദ് നൗഷാദ് അറിയിച്ചു.
മാർച്ച് 31 നകം വിതരണം ചെയ്യേണ്ട സാമൂഹ്യ സുരക്ഷാ പെൻഷൻ കാസറഗോഡ് ജില്ലയിലെ പ്രത്യേക സാഹചര്യത്തിൽ താഴെ പറയുന്ന രീതിയിൽ ചെയ്യുന്നതിന് ജില്ലാ കലക്ടറുമായും സഹകരണ രജിസ്ട്രാർ ഓഫീസുമായും ആലോചിച്ച് തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പെൻഷൻ വാങ്ങുന്നവരുടെ പേരിൽ നിലവിൽ സംഘത്തിൽ അക്കൗണ്ടുകളുണ്ടെങ്കിൽ പെൻഷൻ തുക അതിലേക്ക് മാറ്റി, പെൻഷൻകാരനെ വിവരം ഫോൺ വഴി അറിയിക്കുക.
പെൻഷൻ വാങ്ങുന്നവരുടെ പേരിൽ നിലവിൽ അക്കൗണ്ടുകൾ ഇല്ലായെങ്കിൽ അവരുടെ പേരിൽ സീറോ ബാലൻസ് അക്കൗണ്ടുകൾ ആരംഭിച്ച് തുക അതിൽ നിക്ഷേപിക്കുക. ഇക്കാര്യം പെൻഷണറെ അറിയിക്കണം.
വാർദ്ധക്യം ബാധിച്ചവരേയും വികലാംഗരേയും ബാങ്കിലേക്ക് ബുദ്ധിമുട്ടി വരാനാവശ്യപ്പെടരുത്. പെൻഷൻ തുക പിൻവലിക്കാൻ യാതൊരു തടസ്സവും സൃഷ്ടിക്കരുത്.
കൊറോണോ ഭീഷണിയോ പെൻഷൻ വീട്ടിലെത്തിക്കാൻ പ്രയാസമോ ഇല്ലാത്തിടത്ത് മുൻകാലങ്ങളിലേതുപോലെ വിതരണം ചെയ്യേണ്ടതാണെന്നും സഹകരണസംഘം സെക്രട്ടറിമാർക്ക് അദ്ദേഹം നിർദ്ദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Latest News