സഹകാരി കെ. നാരായണന്‍ അന്തരിച്ചു

Deepthi Vipin lal

KCEU മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.നാരായണന്‍ ( 78 ) അന്തരിച്ചു. കോവിഡ് രോഗം ഭേദമായ ശേഷം കണ്ണൂര്‍ കാഞ്ഞിരോട്ടുള്ള വീട്ടില്‍ വിശ്രമത്തിലായിരുന്ന നാരായണന്‍ വ്യാഴാഴ്ച രാവിലെ കുഴഞ്ഞുവീണു മരിക്കുകയാണുണ്ടായത്. പി. പ്രഭാവതിയാണു ഭാര്യ. ബി.പി. സരിന്‍ ( മാതൃഭൂമി, കണ്ണൂര്‍ ) , ബി.പി. ഷിജു ( സൗദി അറേബ്യ ) എന്നിവര്‍ മക്കളാണ്.

മൗവ്വഞ്ചേരി സഹകരണ റൂറല്‍ ബാങ്ക് ജീവനക്കാരനായിരുന്ന നാരായണന്‍ റിട്ടയര്‍ ചെയ്ത ശേഷം 10 വര്‍ഷം ഈ ബാങ്കിന്റെ പ്രസിഡന്റായിരുന്നു. ചക്കരക്കല്‍ സഹകരണ പ്രിന്റിംഗ് പ്രസ്സിന്റെയും കാഞ്ഞിരോട് സഹകരണ വീവേഴ്‌സ് സംഘത്തിന്റെയും പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സഹകരണ സംരക്ഷണ സമിതിയുടെ സംസ്ഥാന കമ്മറ്റി അംഗമായിരുന്നു. ഇപ്പോള്‍ പി.എഫ്. പെന്‍ഷനേഴ്‌സ് സഹകരണ സംഘത്തിന്റെ പ്രസിഡന്റാണ്. സി.പി.എം. ഏര്യാ കമ്മിറ്റി അംഗമായിരുന്നു. സഹകരണ ജീവനക്കാരനാകുന്നതിനു മുമ്പു അദ്ധ്യാപകനായിരുന്നു. നാരായണന്റെ നിര്യാണത്തില്‍ KCEU സംസ്ഥാന സമിതി അനുശോചനം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.