സഹകരണ സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ വയനാട് കളക്ടറേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി

Deepthi Vipin lal

സര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ കേരള സഹകരണ സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വയനാട് കളക്ടറേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി. കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ.കേളപ്പന്‍ അധ്യക്ഷത വഹിച്ചു.

മിനിമം പെന്‍ഷന്‍ 8000 രൂപയായി വര്‍ധിപ്പിക്കുക, മെഡിക്കല്‍ അലവന്‍സ് 1000 രൂപയായി വര്‍ധിപ്പിക്കുക, സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ സഹകരണ പെന്‍ഷന്‍ കാരെയും ഉള്‍പ്പെടുത്തുക, ശമ്പള പരിഷ്‌കാരത്തോടപ്പം പെന്‍ഷന്‍ പരിഷ്‌കരണവും നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തിയത്.

ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി.ആലി, കേരള ബാങ്ക് റിട്ടേയറീസ് അസോസിയേഷന്‍ പ്രസിഡന്റ് കെ. വി. ജോയി, കെ.എസ്.എസ്.പി.യു ജില്ലാ പ്രസിഡന്റ് കെ.പത്മനാഭന്‍, കെ.സി.ഇ.യു സംസ്ഥാന സെക്രട്ടറി എം.എന്‍.മുരളി, കേരളാ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് പി. തോമസ്, കേരള ബാങ്ക് എംപ്ലോയീസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. കെ. റീന, എംപ്ലോയീസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് എന്‍.ഡി.ഷിജു, എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എം.എന്‍. മുരളി, എം.രാമചന്ദ്രന്‍, തോമസ് ദേവസ്യ, എം. വാസന്തി, എം. ബാലഗോപാലന്‍, എം. രാധാകൃഷ്ണന്‍, ആര്‍. രാജന്‍, പി.ജി. ഭാസ്‌കരന്‍, ഡി. ഇണ്ണികൃഷ്ണന്‍, കെ.എസ്. ശങ്കരന്‍, കെ.ആര്‍. ശിവശങ്കരന്‍, കെ. വിശ്വനാഥന്‍, ഇ.പി. പൗലോസ്, വിജയകുമാരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി സി.കെ. ഗോപാല ക്യഷണന്‍ സ്വാഗതവും .ജില്ലാ സെക്രട്ടറി എ.ശ്രീധരന്‍,ജോ. നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.