സഹകരണ സംരക്ഷണ സമിതി കേന്ദ്ര സര്‍ക്കാരിനെതിരെ ജനകീയ പ്രക്ഷോഭം തുടങ്ങുന്നു
കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ കഴുത്തു ഞെരിച്ചുകൊല്ലാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ ജനകീയ പ്രക്ഷോഭം തുടങ്ങാന്‍ കോഴിക്കോട് ജില്ലയിലെ പ്രമുഖ സഹകാരികള്‍ യോഗം ചേര്‍ന്ന് സഹകരണ സംരക്ഷണ സമിതിക്കു രൂപം നല്‍കി.
കോഴിക്കോട് സഹകരണ അര്‍ബന്‍ ബാങ്കില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍. സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് സ്വാഗതം പറഞ്ഞു. മനയത്തു ചന്ദ്രന്‍, സി.എന്‍. വിജയകൃഷ്ണന്‍, വി.പി. കുഞ്ഞിക്കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സംരക്ഷണ സമിതിയംഗങ്ങളായി എം. മെഹബൂബ്, ടി.പി. ദാസന്‍, സി.എന്‍. വിജയകൃഷ്ണന്‍, മനയത്തു ചന്ദ്രന്‍, എന്‍. സുബ്രഹ്മണ്യന്‍, രമേശ് ബാബു, എന്‍.കെ. അബ്ദുറഹിമാന്‍, എം. നാരായണന്‍ മാസ്റ്റര്‍, അഡ്വ. ജി.സി. പ്രശാന്ത് കുമാര്‍, കെ. ഖാദര്‍ മാസ്റ്റര്‍, ബങ്കളത്തു മുഹമ്മദ്, വി.പി.എസ്. സലീം, ജി. നാരായണന്‍കുട്ടി എന്നിവരെ തിരഞ്ഞെടുത്തു.
ആഗസ്റ്റ് ആറിനു രാവിലെ ഒമ്പതു മുതല്‍ 9.30 വരെ പ്രധാന കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നിലും ജില്ലയിലെ സഹകരണ സ്ഥാപനങ്ങളുള്‍പ്പെടെ രണ്ടായിരം കേന്ദ്രങ്ങളിലും ധര്‍ണ നടത്തിയാണു പ്രക്ഷോഭത്തിനു തുടക്കം കുറിക്കുക.
[mbzshare]