സഹകരണ സംഘങ്ങൾക്ക് അംഗൻവാടിയിലേക്കുള്ള ഭക്ഷ്യവസ്തുക്കൾ നൽകാൻ അനുമതി.

adminmoonam

സംസ്ഥാനത്തെ സഹകരണ സ്റ്റോറുകൾ വഴി അംഗൻവാടികളിലേക്കുള്ള ഭക്ഷ്യവസ്തുക്കൾ വാങ്ങാമെന്ന് സാമൂഹ്യനീതി വകുപ്പ് ഉത്തരവിട്ടു. സംയോജിത ശിശു വികസന പദ്ധതിയുടെ ഭാഗമായി അംഗൻവാടികൾ മുഖേന വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കൾ മാവേലി ,സപ്ലൈകോ സ്റ്റോറുകളുടെ അനുമതി ഇല്ലാതെ സഹകരണ നീതി സ്റ്റോറുകൾ, സഹകരണ സംഘങ്ങൾ നടത്തുന്ന സഹകരണ സ്റ്റോറുകൾ എന്നിവയിൽ നിന്നും വാങ്ങാമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഉത്തരവിട്ടു. നേരത്തെ അംഗൻവാടികൾക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ സിവിൽ സപ്ലൈസ് അംഗീകൃത ഔട്ട്‌ലെറ്റിൽ നിന്നും മാത്രമേ വാങ്ങാൻ പാടുള്ളൂ എന്ന് നിബന്ധന ഉണ്ടായിരുന്നു.

നീതി സ്റ്റോർ, സഹകരണസംഘങ്ങൾ എന്നിവയിൽനിന്നും അംഗൻവാടി യിലേക്ക് വാങ്ങാൻ അനുമതി നൽകണമെന്ന് അഭ്യർത്ഥിച്ചു ഉള്ള അപേക്ഷകൾ സർക്കാരിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ മന്ത്രി ഉത്തരവിട്ടത്. കർശന ഉപാധികളോടെയാണ് ഇത്തരം സ്ഥാപനങ്ങളിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ വാങ്ങാൻ സാമൂഹ്യനീതി വകുപ്പ് അനുമതി നൽകിയിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങൾ വിൽപ്പന നടത്തി ഒരു വർഷത്തെ പരിചയം എങ്കിലും കുറഞ്ഞത് ഉണ്ടായിരിക്കണമെന്നും, ഫുഡ് ആൻഡ് സേഫ്റ്റി വകുപ്പിന്റെ ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ സ്ഥാപനത്തിന് ഉണ്ടാകണമെന്നും വകുപ്പ് നിഷ്കർഷിക്കുന്നുണ്ട്. നീതി സ്റ്റോർ, സഹകരണ സ്റ്റോർ എന്നിവയിൽ നിന്നും വാങ്ങുന്ന ഭക്ഷ്യവസ്തുക്കൾക്ക് മാവേലി,സപ്ലൈകോ സ്റ്റോറുകളിലെ വിലയേക്കാൾ കുറവോ ഒപ്പമോ ആയിരിക്കണം.

സാമൂഹ്യനീതി വകുപ്പിന്റെ പുതിയ ഉത്തരവ് നീതി സ്റ്റോറുകളും സഹകരണ സ്റ്റോറുകളും നടത്തുന്ന സംഘങ്ങൾക്ക് ഏറെ ഗുണം ചെയ്യുമെന്ന് pacs അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ് വി.ജോയ് പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!