സഹകരണ സംഘങ്ങളുടെ പ്രവത്തന സമയം – മനേജ്മെന്റ് കമ്മറ്റികൾക്ക് അധികാരം നൽകണമെന്ന് കോ- ഓപ്പറേറ്റിവ് ബാങ്ക് സെക്രട്ടറിസ് സെന്റർ.

adminmoonam

കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങളുമായി കൂടുതൽ സമ്പർക്കമുള്ള സഹകരണ സംഘങ്ങളുടെ പ്രവർത്തന സമയം ക്രമീകരിക്കാൻ സംഘം മാനേജ്മെന്റ് കമ്മറ്റികൾക്ക് അധികാരം നൽകാൻ സർക്കാർ തയ്യാ റാവണമെന്ന് കോ- ഓപ്പറേറ്റിവ് ബാങ്ക് സെക്രട്ടറിസ് സെന്റർ സംസ്ഥാന പ്രസിഡന്റ് ഹനീഫ പെരിഞ്ചീരിയും സെക്രട്ടറി വി.കെ. ഹരികുമാറും സഹകരണമന്ത്രിക്കും മുഖ്യമന്ത്രിക്കും നൽകിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

ആരോഗ്യസുരക്ഷ ഉറപ്പു വരുത്താൻ സർക്കാർ ഉദ്യോഗസ്ഥർക്ക് ശനിയാഴ്ചകളിൽ അവധിയും സി.ഡി.കാറ്റഗറിയിൽ പെട്ടജീവനക്കാർക്ക്
ഒന്നിടവിട്ട് അവധിയും സർക്കാർ തന്നെ നേരത്തെ നൽകിയിരുന്നു. പൊതു ജനങ്ങളുമായി നേരിട്ട് ഇടപാട് നടത്തുന്ന സഹകരണസംഘം ജീവനക്കാരും കളക്ഷൻ ഏജന്റ്മാരും ആശങ്കയിലാണ്.പ്രതിദിനംനൂറുകണക്കിന്
ആളുകളുമായി സമ്പർക്കം പുലർത്തുന്ന സഹകരണസംഘങ്ങളിലെകളക്ഷൻ ഏജന്റ്മാരുടെ പ്രവർത്തനം അടിയന്തിരമായി നിശ്ചിതകാലത്തേക് നിർത്തിവെക്കണമെന്നും അവരുടെ വേതന സുരക്ഷ
ഉറപ്പുവരുത്താനും ഉത്തരവുണ്ടാവണം. കഴിഞ്ഞ മാസങ്ങൾ വരെയുള്ള സാമൂഹ്യ സുരക്ഷ പെൻഷൻ വിതരണ ഉത്തരവും സർക്കാരിൽ നിന്ന് സംഘങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. കല്ക്ഷൻ ഏജന്റ്മാർ മുഖേനയാണ് ഇത് നടത്തുന്നത്.വൈറസ് റിപ്പോർട്ട്‌ ചെയ്യപ്പെട്ട പ്രദേശങ്ങളിൽ സാമൂഹ്യ സുരക്ഷപെൻഷൻ വിതരണത്തിനും ബദൽ സംവിധാനം ഉണ്ടാവണമെന്നും ഭാരവാഹികൾആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Latest News