സഹകരണ സംഘങ്ങളിലെ തിരഞ്ഞെടുപ്പ് – പ്ലാസ്റ്റിക് ഒഴിവാക്കുന്നത് സംബന്ധിച്ച്.

adminmoonam

 

സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ വ്യാപകമായി ഫ്ലക്സുകൾ ഉപയോഗിക്കുന്നുവെന്ന പരാതി ലഭിച്ചിരിക്കുന്ന സാഹചര്യത്തിൽ എല്ലാ സഹകരണസംഘങ്ങളും ഫ്ലക്സുകൾ നിരോധിക്കണമെന്ന് സഹകരണസംഘം രജിസ്ട്രാർ ഡോക്ടർ പി.കെ.ജയശ്രീ ഐ.എ.എസ് ഉത്തരവിട്ടു.


തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക പരസ്യങ്ങൾ സൂചകങ്ങൾ ബോർഡുകൾ ബാനറുകൾ എന്നിവ പ്രകൃതിസൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിച്ച് നിർമ്മിക്കേണ്ടതും എല്ലാത്തരം നിരോധിത പ്ലാസ്റ്റിക് വസ്തുക്കളും ഡിസ്പോസിബിൾ വസ്തുക്കളും ഒഴിവാക്കിക്കൊണ്ട് മാലിന്യം രൂപപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

Leave a Reply

Your email address will not be published.