സഹകരണ വിപണന കേന്ദ്രങ്ങൾ തുടങ്ങാത്തതിൽ പ്രതിഷേധം

Deepthi Vipin lal

ഉത്സവകാലങ്ങളിൽ സംസ്ഥാനത്ത് ഒട്ടാകെ നടത്തിവരാരുള്ള 1500 ഓളം സഹകരണ വിപണന കേന്ദ്രങ്ങൾ ക്രിസ്മസ് പുതുവത്സര സമയത്ത് ആരംഭിക്കാത്തത് പ്രതിഷേധാർഹമാണെന്ന് സഹകരണ ജനാധി പത്യവേദി ചെയർമാൻ അഡ്വ.കരകുളം കൃഷ്ണപിള്ള പറഞ്ഞു.

വിപണിയിൽ നിത്യോപയോഗ സാധനങ്ങൾക്ക് അമിതമായ വിലക്കയറ്റം ഉണ്ടാകുമ്പോൾ സാധാരണക്കാർക്ക് ആശ്വാസമായാണ് ഉത്സവകാല വിപണന കേന്ദ്രങ്ങൾ മാറുന്നത്. പൊതുജനങ്ങൾക്ക് താങ്ങുന്നതിലും അപ്പുറത്താണ് ഇപ്പോഴത്തെ വിലക്കയറ്റം. കൺസ്യൂമർ ഫെഡിൻ്റെ വിപണന കേന്ദ്രങ്ങൾ നിലവിൽ വന്നാൽ അത് പൊതുവിപണിയിൽ ഇടപെട്ട് കൊണ്ട് വിലക്കയറ്റം തടയാൻ സഹായിക്കാറുണ്ട്. കൺസ്യൂമർ ഫെഡ് ഉത്സലകാല വിപണനം തുടങ്ങാൻ തയ്യാറാകാത്ത സാഹചര്യത്തിൽ സർക്കാർ മുൻകൈ എടുത്ത് ഇനിയെങ്കിലും ഈ വിലക്കയറ്റ സമയത്ത്  ജനങ്ങളെ സഹായിക്കാൻ വിപണന കേന്ദ്രങ്ങൾ തുടങ്ങണമെന്ന് കരകുളം കൃഷ്ണപിള്ള ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.