സഹകരണ വാരാഘോഷ ഉദ്ഘാടന ദിവസം കണ്ണൂര്‍ ജില്ലയിലെ സഹകരണ സ്ഥാപനങ്ങള്‍ക്ക് അവധി
എഴുപതാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നവംബര്‍ 14 ന് കണ്ണൂര്‍ ജില്ലയില്‍ വെച്ച് നടക്കും. അന്നേദിവസം കണ്ണൂര്‍ ജില്ലയിലെ സഹകരണ സ്ഥാപനങ്ങള്‍ക്ക് സഹകരണസംഘം രജിസ്ട്രാര്‍ അവധി പ്രഖ്യാപിച്ചു.
സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ഉദ്ഘാടന സമ്മേളനം, സെമിനാര്‍, ഘോഷയാത്ര, പൊതുസമ്മേളനം എന്നിവയില്‍ പങ്കെടുക്കുന്നതിനാണ് അവധി പ്രഖ്യാപിച്ചത്. ഈ അവധി ദിവസത്തിന് പകരമായി മറ്റൊരു അവധി ദിവസം പ്രവര്‍ത്തി ദിവസം ആക്കണമെന്ന് രജിസ്ട്രാര്‍ നിര്‍ദേശിച്ചു.