സഹകരണ വാരാഘോഷം പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം നടന്നു

Deepthi Vipin lal

പത്തനംതിട്ട : 68-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം കോഴഞ്ചേരി താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വ്വഹിച്ചു. സഹകരണ നിയമ ഭേദഗതിയിലൂടെ സംസ്ഥാനങ്ങളുടെ സ്വയംഭരണാധികാരങ്ങള്‍ കവര്‍ന്നെടുക്കുകയും, സ്വകാര്യ കുത്തകകളുടെ ചൂഷണത്തില്‍ ബാങ്കിംഗ് മേഖല തുറന്നുകൊടുക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങളില്‍ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി.

സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജെറി ഈശോ ഉമ്മന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഇ.എം.എസ്. സഹകരണ ആശുപ്രതി ചെയര്‍മാന്‍ ടി.കെ.ജി. നായര്‍, പത്തനംതിട്ട സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ. ഷംസുദ്ദീന്‍, ജില്ലാ സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) എം.ജി. പ്രമീള, കോഴഞ്ചേരി സഹകരണ ആഡിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ജി. ബിജു, കോഴഞ്ചേരി അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ശ്യാംകുമാര്‍ ഡി. എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.