സഹകരണ റിയാലിറ്റി ഷോ ; ചെക്യാട് സഹകരണ ബാങ്കിന് പുരസ്കാരം

moonamvazhi

തൃശൂർ കിലയിൽ കഴിഞ്ഞ ദിവസം നടന്ന ലോകത്തിലെ ആദ്യത്തെ സഹകരണ റിയാലിറ്റി ഷോയിൽ ചെക്യാട് സർവ്വീസ് സഹകരണ ബാങ്കിന് പുരസ്കാരം. അഗ്രികൾച്ചറൽ കോ ഓപറേറ്റീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർമാരായ ബി.പി.പിള്ള, ഡോ:എം. രാമനുണ്ണി, കേരളാ ദിനേശ് ബീഡി ചെയർമാൻ എം.കെ. ദിനേശ് ബാബുമുൻ നബാർഡ് ചീഫ് മാനേജർ വി.ആർ. രവീന്ദ്രനാഥ്, കേരളാ കാർഷിക സർവ്വകലാശാല റിട്ട. പ്രൊഫസർ ഡോ.പി. അഹമ്മദ് എന്നിവരടങ്ങിയ പാനലിസ്റ്റ് ആണ് റിയാലിറ്റി ഷോ നിയന്ത്രിച്ചത്.

കാർഷിക രംഗത്തെ പ്രവർത്തനം, സേവന പ്രവർത്തനങ്ങൾ,നൂതന ബാങ്കിംഗ് രീതികൾ നടപ്പിലാക്കിയത് എന്നിവ പരിഗണിച്ച് ചെക്യാട് സർവ്വീസ് സഹകരണ ബാങ്കിന് ലഭിച്ച പുരസ്കാരം തൃശൂർ കിലയിൽ വെച്ച് ബാങ്ക് പ്രസിഡന്റ് പി.സുരേന്ദ്രനും സെക്രട്ടറി കെ. ഷാനിഷ് കുമാറും നബാർഡ് മുൻ ചീഫ് മാനേജർ വി.ആർ.രവീന്ദ്രനാഥിൽ നിന്നും ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published.