സഹകരണ രജിസ്ട്രാറുടെ ഭരണപരമായ അധികാരം കൂടി കേന്ദ്രസർക്കാർ റിസർവ് ബാങ്കിലൂടെ കൈവശപ്പെടുത്തിയെന്ന് സഹകരണ മന്ത്രി.

adminmoonam

സംസ്ഥാന സഹകരണ രജിസ്ട്രാറുടെ ഭരണപരമായ അധികാരങ്ങൾ കൂടി കേന്ദ്ര സർക്കാർ റിസർവ് ബാങ്ക് ലൂടെ കൈവശപ്പെടുത്തിയെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ കുറ്റപ്പെടുത്തി. നിയമസഭയിൽ പാക്സ് അസോസിയേഷൻ പ്രസിഡണ്ടും എംഎൽഎ യുമായ വി.ജോയ് യുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഈ മാസം മൂന്നിന് കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച ബാങ്കിംഗ് ഭേദഗതി ബിൽ സഹകരണസംഘങ്ങൾക്ക് തിരിച്ചടിയാണെന്ന് മന്ത്രി പറഞ്ഞു. ബാങ്ക്, ബാങ്കർ ബാങ്കിംഗ് എന്നീ പദങ്ങൾ സഹകരണസംഘങ്ങൾ പേരിനോട് ചേർക്കാൻ പാടില്ല. പ്രാഥമിക സഹകരണ സംഘങ്ങൾക്കും കാർഷിക ഗ്രാമവികസന ബാങ്കുകൾകും ഇപ്പോഴുള്ള ബാങ്ക് എന്ന പ്രതിച്ഛായക്ക് ഇതുമൂലം കോട്ടം സംഭവിക്കുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News