സഹകരണ മേഖല ആദ്യഗഡുവായി 112.79 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി.

adminmoonam

സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യഗഡുവായി 112.79 കോടി രൂപ സംഭാവന നൽകിയതായി സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.സഹകരണ വകുപ്പ് മുഖാന്തിരം 94.71 കോടി രൂപയും നേരിട്ട് 18.08 കോടി രൂപയും സംഭാവനയായി നല്‍കിയാതായി മന്ത്രി പറഞ്ഞു.മൊത്തം 112.79 കോടി രൂപയാണ് സംസ്ഥാനത്തെ സഹകരണ മേഖല ആദ്യ ഗഡുവായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയതെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Leave a Reply

Your email address will not be published.