സഹകരണ മേഖലയ്‌ക്കെതിരായ റിസര്‍വ് ബാങ്കിന്റെ നടപടികള്‍ പിന്‍വലിക്കണം – കെ. മുരളീധരന്‍ എം.പി.

Deepthi Vipin lal

സഹകരണ മേഖലക്കെതിരെ ഈയിടെ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനോട് നിര്‍ദേശിക്കണമെന്നു കെ. മുരളീധരന്‍ ( കോണ്‍ഗ്രസ് ) ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.

സഹകരണ സംഘങ്ങള്‍ പേരിനൊപ്പം ബാങ്ക് എന്നുപയോഗിക്കുന്നതും അംഗങ്ങളല്ലാത്തവരില്‍ നിന്നു നിക്ഷേപം സ്വീകരിക്കുന്നതും വിലക്കിക്കൊണ്ട് റിസര്‍വ് ബാങ്ക് ഈയിടെ പുറപ്പെടുവിച്ച സര്‍ക്കുലര്‍ കേരളം പോലുള്ള സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നു മുരളീധരന്‍ പറഞ്ഞു. പുതിയ നിയന്ത്രണം കേരളത്തിലെ 1692 പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളെയും 1200 ഗ്രാമീണ സഹകരണ ബാങ്കുകളെയും 16 അര്‍ബന്‍ ബാങ്കുകളെയും ബാധിക്കും. സഹകരണം സംസ്ഥാന വിഷയമായതിനാല്‍ ഈ നടപടി രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിനു മേലുള്ള കടന്നാക്രമണമാണ് – ചട്ടം 377 അനുസരിച്ചുള്ള പ്രസംഗത്തില്‍ മുരളീധരന്‍ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Latest News