സഹകരണ മേഖലയിൽ എയർലൈൻ സ്ഥാപിക്കാൻ സർക്കാരിനൊപ്പം നിന്ന് പ്രവർത്തിക്കുമെന്ന് പ്രമുഖ സഹകാരി സി. എൻ.വിജയകൃഷ്ണൻ

[email protected]

ജനങ്ങളുടെ ആവശ്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സഹകരണമേഖലയിൽ എയർലൈൻ ആരംഭിക്കുന്നതിനായി സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്ന് പ്രമുഖ സഹകാരിയും ലാഡർ, എം.വി.ആർ കാൻസർ സെന്റർ എന്നിവയുടെ ചെയർമാനുമായ സി.എൻ. വിജയകൃഷ്ണൻ പറഞ്ഞു. അടുത്ത ദിവസം മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമ്പോൾ ഈ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ,കൊച്ചി, കോഴിക്കോട് ,കണ്ണൂർ, ബാംഗ്ലൂർ ,ചെന്നൈ, ഡൽഹി എന്നീ നഗരങ്ങളെ ബന്ധപ്പെടുത്തി 47 സീറ്റ് ഉള്ള എയർലൈൻ ആണ് തുടക്കത്തിൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്നത്. 20 കോടി രൂപയാണ് ചെലവ്. എന്നാൽ സഹകരണ മേഖലയിൽ 200 കോടി നിക്ഷേപത്തിലൂടെ ഇത് സുഖമമായി പ്രാവർത്തികമാക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ലാഡറിന്റെ ടെറസ്സ് ഹോട്ടലിന്റെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇച്ഛാശക്തിയോടെ പ്രവർത്തിച്ചാൽ സഹകരണമേഖലയിൽ നടപ്പാക്കാൻ സാധിക്കാത്തതായി ഒന്നുമില്ലെന്ന് നമ്മൾ തെളിയിച്ചു കഴിഞ്ഞതാണ്.

മലയാളികൾ ഉള്ള എല്ലാ സ്ഥലത്തും ഇന്ത്യൻ കോഫി ഹൗസിന്റെ ഔട്ട്‌ലെറ്റുകൾ ആരംഭിക്കണമെന്നു സഹകരണ മന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇത് നടപ്പാക്കാൻ സാധിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. 18 മാസം കൊണ്ട് എം.വി.ആർ ക്യാൻസർ സെന്റർ ലാഭത്തിലാക്കാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഗുരുവായ എംവിആറിന്റെ പേര് ലോകത്തിന്റെ ഹബായ ദുബായിൽ സ്ഥാപിക്കാൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. താൻ എന്ന സഹകാരിയുടെ ജനനവും ഉയർച്ചയും എം.വി.ആർ.ലൂടെയാണ് എന്നും അതിന് താൻ എം.വി.ആർ.നോട് കടപ്പെട്ടിരിക്കുന്നു വെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.