സഹകരണ ബാങ്കുകൾ നാളെ മുതൽ പഴയ സമയക്രമത്തിൽ പ്രവർത്തിക്കും.

adminmoonam

സഹകരണ ബാങ്കുകൾ ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ ബാങ്കുകളും നാളെ മുതൽ പഴയപോലെ പ്രവർത്തിക്കും. രാവിലെ 10 മുതൽ വൈകിട്ട് 5 വരെ സാധാരണ പോലെ പ്രവർത്തിക്കുമെന്ന് സംസ്ഥാന ബാങ്കേഴ്സ് സമിതി അറിയിച്ചു.

പ്രത്യേക പരിഗണനയിലുള്ള സ്ഥലങ്ങളിൽ ജില്ലാകളക്ടർ നിർദ്ദേശിക്കുന്ന പ്രകാരം ബാങ്കുകളുടെ പ്രവർത്തനത്തിൽ മാറ്റം വരുത്താമെന്ന് സംസ്ഥാന ബാങ്കേഴ്സ് സമിതി കൺവീനർ പറഞ്ഞു. എന്നാൽ ഇത് സംബന്ധിച്ച സഹകരണ സംഘം രജിസ്ട്രാറുടെ സർക്കുലർ ഇറങ്ങിയിട്ടില്ല.

Leave a Reply

Your email address will not be published.