സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ അനുവദിക്കില്ല: കെസിഇയു
സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള സംഘടിതനീക്കം ചെറുത്തുതോല്‍പ്പിക്കുമെന്ന ദൃഢപ്രതിജ്ഞയോടെ കെസിഇയു 30 ാം സംസ്ഥാന സമ്മേളനം ഇടുക്കി കുമളിയില്‍ സമാപിച്ചു. കേന്ദ്ര സര്‍ക്കാരും അവരുടെ ഏജന്‍സികളും നടത്തുന്ന നാനാവിധ കടന്നാക്രമണങ്ങളെയും സഹകരണവിരുദ്ധ ശക്തികളുടെ നുണപ്രചാരണങ്ങളെയും പ്രതിരോധിക്കാന്‍ പൊതുസമൂഹം രംഗത്തിറങ്ങണമെന്നും നാലുദിവസത്തെ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള ചര്‍ച്ചക്ക് ശേഷം ഭാരവാഹികളെ തെരഞ്ഞെടുത്തു. യാത്രയയപ്പ് സമ്മേളനം എം.എം.മണി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി.എം.വഹീദ അധ്യക്ഷയായി. സംസ്ഥാനനേതാക്കളായ ടി.സി.വിനോദ്, എ.പ്രദീപ്, കെ. ജയപ്രകാശ്, ബി.എല്‍ ബാബു എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി.
സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. ഹരികൃഷ്ണന്‍, കെ.സി.ഇ.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ. രാമചന്ദ്രന്‍, സംസ്ഥാന സഹകരണ പെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍.തിലകന്‍, സഹകരണ സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം. സുകുമാരന്‍, കെ.സി.ഇ.യു മുന്‍ സംസ്ഥാന സെക്രട്ടറി കെ.എസ്.രാധാകൃഷ്ണന്‍, എസ്.സാബു, ടി.സി.വിനോദ്, ടി.സി.രാജശേഖരന്‍ എന്നിവര്‍ സംസാരിച്ചു.